കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ കൊവിഡ് മരണങ്ങളില്ല; സന്തോഷം പങ്കുവെച്ച് ശൈഖ് മുഹമ്മദ്

Published : Jul 15, 2020, 04:21 PM ISTUpdated : Jul 15, 2020, 04:29 PM IST
കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ കൊവിഡ് മരണങ്ങളില്ല; സന്തോഷം പങ്കുവെച്ച് ശൈഖ് മുഹമ്മദ്

Synopsis

കൊവിഡിനെതിരായ പോരാട്ടം മുന്നില്‍ നിന്ന് നയിച്ച പോരാളികളെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ഒരു മരു മരണം പോലും സംഭവിച്ചിട്ടില്ലെന്ന് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം സന്തോഷം പങ്കുവെച്ചത്.

കൊവിഡിനെതിരായ പോരാട്ടം മുന്നില്‍ നിന്ന് നയിച്ച പോരാളികളെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. സുരക്ഷാ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ച ജനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. വെല്ലുവിളി അതിജീവിക്കുന്നതിനുള്ള കൂട്ടായ പരിശ്രമങ്ങള്‍ തുടരണമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിൽ പ്രവാസികൾക്ക് ആശ്വാസം; ഫാക്ടറി തൊഴിലാളികളുടെ പ്രതിമാസ ലെവി റദ്ദാക്കി
യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ദുബൈ- തിരുവനന്തപുരം വിമാന സർവീസ് വൈകിയത് മണിക്കൂറുകൾ