'സൗദിയില്‍ ഈദ് ദിനത്തില്‍ കര്‍ഫ്യൂ'; പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍

By Web TeamFirst Published May 1, 2021, 4:38 PM IST
Highlights

അധികൃതര്‍ സാഹചര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുകയാണെന്നും എന്നാല്‍ റമദാനിലോ ഈദ് ദിനത്തിലോ കര്‍ഫ്യൂ ഏര്‍പ്പെടുത്താനുള്ള അഭ്യര്‍ത്ഥന ഇതുവരെ നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിയാദ്: സൗദി അറേബ്യയില്‍ പെരുന്നാള്‍ ദിനത്തില്‍ പ്രത്യേക കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത നിഷേധിച്ച് അധികൃതര്‍. അത്തരം സാഹചര്യം നിലവിലില്ലെന്നും വാര്‍ത്ത തെറ്റാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ ആലി പറഞ്ഞു.

അധികൃതര്‍ സാഹചര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുകയാണെന്നും എന്നാല്‍ റമദാനിലോ ഈദ് ദിനത്തിലോ കര്‍ഫ്യൂ ഏര്‍പ്പെടുത്താനുള്ള അഭ്യര്‍ത്ഥന ഇതുവരെ നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും കൂട്ടം കൂടുന്നത് ഒഴിവാക്കുകയും ചെയ്താല്‍ പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട ആവശ്യം വരില്ല. ഈദ് സമയത്ത് ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്നും വാക്‌സിന്‍ സ്വീകരിക്കാന്‍ ജനങ്ങള്‍ മുമ്പോട്ട് വരണമെന്നും ഡോ. അബ്ദുല്‍ ആലി വ്യക്തമാക്കി. 

click me!