മാസ്റ്റർകാർഡുമായി ചേർന്ന് കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ അവതരിപ്പിക്കുന്നു

യു.എ.ഇയിലെ ഏറ്റവും വലിയ ഡിജിറ്റൽ ബാങ്കായ ലിവ് (Liv) യൂണിയൻ കോപിനോട് സഹകരിച്ചു പ്രവ‍ർത്തിക്കും. മാസ്റ്റർകാർഡുമായി ചേർന്ന് കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ അവതരിപ്പിക്കാനാണ് സഹകരണം.

Add Asianetnews as a Preferred SourcegooglePreferred

ലിവ് തമയസ് മാസ്റ്റർകാർഡ് പ്ലാറ്റിനം ക്രെഡിറ്റ് കാർഡും ലിവ് തമയസ് മാസ്റ്റർകാർഡ് വേൾഡ് ക്രെഡിറ്റ് കാർഡുമാണ് ഉൽപ്പന്നങ്ങൾ. സ്റ്റോറിലും ഓൺലൈനിലൂടെയുമുള്ള പർച്ചേസുകൾക്ക് 10 ശതമാനം വരെ ക്യാഷ്ബാക്ക് കാർഡുകളിലൂടെ ലഭിക്കും. യൂണിയൻ കോപ് വഴിയുള്ള അന്താരാഷ്ട്ര ഷോപ്പിങ്ങിൽ 3 ശതമാനം വരെ ക്യാഷ്ബാക്കും ഇന്ധനം, ഡൈനിങ് എന്നിവയിൽ 2 ശതമാനം ക്യാഷ് ബാക്കും നൽകുന്നുണ്ട്. തമയസ് പോയിന്റുകളായാണ് ഇവ ലഭിക്കുക.

ക്യാഷ്ബാക്ക് പോയിന്റുകൾക്ക് പുറമെ വോക്സ് സിനിമാസ് ടിക്കറ്റുകൾ, ഫൂഡ് ആൻഡ് ബിവറേജസ് ഡിസ്കൗണ്ടുകൾ, ​ഗ്ലോബൽ എയർപോർട്ട് ലോഞ്ച് ആക്സസ്, പ്രീമിയം കോഫി കിഴിവുകൾ തുടങ്ങിയവയും നേടാം. കൂടാതെ ലിവ് തമയസ് വേൾഡ് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് വെൽക്കം ബോണസ് ആയി 1000 ദിർഹവും ലഭിക്കും.

ഉപയോക്താക്കളുടെ ദിവസേനയുള്ള പർച്ചേസുകളുടെ ഭാ​ഗമാകാൻ ഈ സഹകരണംവഴി സാധിക്കുമെന്ന് എമിറേറ്റ്സ് എൻ.ബി.ഡി ​ഗ്രൂപ്പ് ഹെഡ് (റീട്ടെയ്ൽ ബാങ്കിങ് ആൻഡ് വെൽത് മാനേജ്മെന്റ്) മർവാൻ ഹാദി പറഞ്ഞു. ദീർഘകാലത്തേക്കുള്ള സുസ്ഥിരമായ വളർച്ചയ്ക്ക് യോജിച്ച പദ്ധതിക്ക് ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു.

വളരെ സുഖകരമായ ഡിജിറ്റൽ ഷോപ്പിങ് അനുഭവമാണ് പുതിയ കോ-ബ്രാൻഡഡ് കാർഡുകളിലൂടെ ലഭിക്കുന്നതെന്ന് എമിറേറ്റ്സ് ഡി.എൻ.ബി ​ഗ്രൂപ്പ് ഹെഡ് (റീട്ടെയിൽ പ്രൊഡക്റ്റ്സ് ആൻഡ് ആർബിഡബ്ല്യുഎം ചീഫ് ഡിജിറ്റൽ ഓഫീസർ) രോഹിത് ​ഗാർ​ഗ് പറഞ്ഞു.

ഉപയോക്താക്കൾക്ക് കൂടുതൽ മൂല്യം ഉറപ്പാക്കുന്ന പദ്ധതിയാണിതെന്ന് യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി പറഞ്ഞു.

അഭിമാനകരമായ സഹകരണമാണ് ഇതെന്ന് മാസ്റ്റർകാർഡ് ഈസ്റ്റ് അറേബ്യ ഡിവിഷൻ പ്രസിഡന്റ് ജെ.കെ ഖലീൽ പറഞ്ഞു. ആ​ഗോളതലത്തിലെ തങ്ങളുടെ വൈദ​ഗ്ധ്യവും പ്രാദേശികതലത്തിലെ ഉൾക്കാഴ്ച്ചയുള്ള പങ്കാളികളും ഉപയോക്താക്കൾക്ക് ദിവസേനയുള്ള പർച്ചേസുകൾ എളുപ്പത്തിലും കൂടുതൽ റിവാർഡ് ലഭിക്കുന്നതുമാക്കാൻ സഹായിക്കും - അദ്ദേഹം പറഞ്ഞു.

യൂണിയൻ കോപ് യു.എ.ഇയിലെ ഏറ്റവും വലിയ സഹകരണ പ്രസ്ഥാനമാണ്. 2025-ൽ ആരംഭിച്ച ലോയൽറ്റി പ്രോ​ഗ്രാമാണ് തമയസ് ഡിജിറ്റൽ ലോയൽറ്റി പ്ലാറ്റ്ഫോം.