
അബുദാബി : യുഎഇ വിപണികളിൽ ലഭ്യമായ ലെയ്സ് ചിപ്സ് ഉൽപ്പന്നങ്ങൾ ഭക്ഷ്യ യോഗ്യമാണെന്ന് യുഎഇ അധികൃതർ. രാജ്യത്തിന്റെ അംഗീകൃത ചട്ടങ്ങളും സാങ്കേതിക ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ കൂടി ചുമതലയുള്ള പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം അറിയിച്ചു. പ്രഖ്യാപിക്കാത്ത പാൽ ചേരുവകൾ അടങ്ങിയിട്ടുള്ളതിനാൽ ചില ലെയ്സ് ഉൽപ്പന്നങ്ങൾ യുഎസ് ഭക്ഷ്യവകുപ്പ് തിരിച്ചു വിളിച്ചിരുന്നു. ഇത് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ രീതിയിൽ ചർച്ച ഉയർന്നിരുന്നു. തുടർന്ന് ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനായാണ് വിശദീകരണവുമായി അധികൃതർ രംഗത്തു വന്നത്. യുഎഇ വിപണികളിൽ ഉൽപ്പന്നങ്ങൾ എത്തും മുൻപ് തന്നെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി കർശനമായ പരിശോധനകൾ നടത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
read more: യുഎഇയിൽ 40 കീ.മി വേഗത്തിൽ വീശുന്ന പൊടിക്കാറ്റിന് സാധ്യത; നേരിയ മഴ പെയ്യുമെന്നും മുന്നറിയിപ്പ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam