
റിയാദ്: സൗദി അറേബ്യയിലുള്ള വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി പുനഃപരിശോധിക്കില്ലെന്ന് ധനമന്ത്രി. ദാവോസിൽ ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കുന്നതിനിടെ വിദേശ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് സൗദി ധനമന്ത്രി മുഹമ്മദ് അല്‍ജദാന്‍ ലെവിയിൽ പുനരാലോചനയില്ലെന്ന് വ്യക്തമാക്കിയത്.
രാജ്യത്ത് ജോലിയെടുക്കുന്ന വിദേശികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഏര്‍പ്പെടുത്തിയ ലെവി പുനഃപരിശോധിക്കുന്നതിന് ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല. ലെവിയില്‍ മാറ്റം വരുത്താന്‍ രാജ്യം ആലോചിക്കുന്ന പക്ഷം അപ്പോൾ അത് പരസ്യപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഡിസംബറില്‍ വാര്‍ഷിക ബഡ്ജറ്റിന് ശേഷവും ലെവിയില്‍ പുനരാലോചനയില്ലെന്ന് ധനമന്ത്രി വ്യക്തമാക്കിയിരുന്നു.
2014 മുതലാണ് രാജ്യത്തെ വിദേശ തൊഴിലാളികള്‍ക്കും ആശ്രിതര്‍ക്കും ലെവി നിലവില്‍ വന്നത്. ഓരോ വര്‍ഷവും ഫീസ് ഇരട്ടിക്കുന്ന വിധത്തിലാണ് ഇത് ഏര്‍പ്പെടുത്തിയത്. 2020 വരെയുള്ള വർധനവിന്റെ വിവരമാണ് വെളിപ്പെടുത്തിയിരുന്നത്. അതിന് ശേഷം എത്ര കൂടും എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ വ്യാവസായിക ലൈസന്‍സുകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കുള്ള ലെവിയില്‍ കഴിഞ്ഞ വര്‍ഷം ഇളവ് നല്‍കിയിരുന്നു. അടുത്ത അഞ്ച് വര്‍ഷത്തേക്കാണ് ഇളവ് അനുവദിച്ചിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam