വമ്പൻ തൊഴിലവസരം; മാസം ലക്ഷങ്ങൾ ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ, മലയാളികളേ ഇപ്പോൾ അപേക്ഷിക്കാം, യുകെ വിളിക്കുന്നു

Published : Oct 17, 2024, 12:01 PM IST
വമ്പൻ തൊഴിലവസരം; മാസം ലക്ഷങ്ങൾ ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ, മലയാളികളേ ഇപ്പോൾ അപേക്ഷിക്കാം, യുകെ വിളിക്കുന്നു

Synopsis

മികച്ച അവസരമാണ് ലഭിക്കുന്നത്. കുറഞ്ഞ ശമ്പളം ലക്ഷങ്ങളാണ്. ഇതിന് പുറമെ  GMC രജിസ്ട്രേഷൻ സ്‌പോൺസർഷിപ്പ് ഉള്‍പ്പെടെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. 

തിരുവനന്തപുരം: യുകെ വെയില്‍സില്‍ വിവിധ സ്പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റിക്രൂട്ട്മെന്റ്. അഭിമുഖം നവംബറില്‍.

തിരുവനന്തപുരം: യുകെ വെയില്‍സില്‍ (NHS)വിവിധ സ്പെഷ്യാലിറ്റികളില്‍ തൊഴിലവസരം. ഡോക്ടര്‍മാര്‍ക്കാണ് അവസരങ്ങളുള്ളത്. ഇതിനായുള്ള നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്‍റ് 2024 നവംബര്‍ 07 മുതല്‍ 14 വരെ തീയതികളില്‍ എറണാകുളത്ത് നടക്കും (PLAB ആവശ്യമില്ല). 

ശമ്പളം

സീനിയർ ക്ലിനിക്കൽ ഫെല്ലോസ് (ശമ്പളം: £43,821 - £68,330) എമർജൻസി മെഡിസിൻ, അക്യൂട്ട് മെഡിസിൻ, ഓങ്കോളജി ഡിപ്പാര്‍ട്ട്മെന്‍റിലേക്കും സ്പെഷ്യാലിറ്റി ഡോക്ടർമാർ (ശമ്പളം: £59,727 - £95,400) ഓങ്കോളജി, ഗ്യാസ്‌ട്രോഎന്ററോളജി/ഹെപ്പറ്റോളജി (ന്യൂറോഎൻഡോക്രൈൻ ട്യൂമര്‍) ഇന്റർനാഷണൽ സീനിയർ പോർട്ട്ഫോളിയോ പാത്ത് വേ ഡോക്ടർമാർ (ശമ്പളം: £96,990 - £107,155) കാർഡിയോളജി, എമർജൻസി മെഡിസിൻ, റേഡിയോളജി, ഡയബറ്റിസ്, പാത്തോളജി, യൂറോളജി, ഹെമറ്റോളജി എന്നീ സ്പെഷ്യാലിറ്റികളിലാണ് അവസരം. 

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ സി.വി, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം  www.nifl.norkaroots.org എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് ഒക്ടോബര്‍ 23നകം അപേക്ഷ നല്‍കണം. 

സീനിയർ ക്ലിനിക്കൽ ഫെലോസ് തസ്തികയിലേയ്ക്ക് കുറ‌ഞ്ഞത് മൂന്നു വര്‍ഷവും, സ്പെഷ്യാലിറ്റി ഡോക്ടർമാർക്ക് നാലു വര്‍ഷത്തേയും സീനിയർ പോർട്ട്ഫോളിയോ പാത്ത് വേ തസ്തികയില്‍ 12 വര്‍ഷത്തേയും പ്രവൃത്തിപരിചയം ആവശ്യമാണ്. ശമ്പളത്തിനു പുറമേ GMC രജിസ്ട്രേഷൻ സ്‌പോൺസർഷിപ്പ് ഉള്‍പ്പെടെ മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാകും.  

വിശദവിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്)  ബന്ധപ്പെടാവുന്നതാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പതിനേഴുകാരിയായ മലയാളി വിദ്യാർഥിനി ഹൃദയാഘാതത്തെ തുടർന്ന് ഷാർജയിൽ മരിച്ചു
കുവൈത്തിലെ അപ്പാർട്ട്മെന്‍റ് കെട്ടിടത്തിൽ തീപിടിത്തം; ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്ക്