സുരക്ഷിത വിദേശകുടിയേറ്റം; നോര്‍ക്ക വനിതാ സെല്‍ ശിൽപ്പശാല മാര്‍ച്ച് 7ന്

Published : Mar 06, 2025, 05:09 PM ISTUpdated : Mar 06, 2025, 05:17 PM IST
സുരക്ഷിത വിദേശകുടിയേറ്റം; നോര്‍ക്ക വനിതാ സെല്‍ ശിൽപ്പശാല മാര്‍ച്ച് 7ന്

Synopsis

തൊഴില്‍ കുടിയേറ്റ നടപടിക്രമങ്ങള്‍ സംബന്ധിച്ച് ബോധവത്കരണം നൽകാൻ നോര്‍ക്ക എന്‍ആര്‍കെ വനിതാ സെല്ലിന്റെ ആഭിമുഖ്യത്തില്‍ വര്‍ക്ക്‍ഷോപ്പ് സംഘടിപ്പിക്കുന്നു. 

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നോര്‍ക്ക എന്‍ആര്‍കെ വനിതാ സെല്ലിന്റെ ആഭിമുഖ്യത്തില്‍ സുരക്ഷിത വിദേശ തൊഴില്‍ കുടിയേറ്റ, നിയമബോധവല്‍ക്കരണ വര്‍ക്ക്ഷോപ്പ് മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്ത് നടക്കും.  കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ സഹകരണത്തോടെ രാവിലെ 10 മുതല്‍ 12.30 വരെ തൈക്കാട് കിറ്റ്സ് ക്യാമ്പസ് ഹാളിലാണ് പരിപാടി. 

നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന ചടങ്ങില്‍ നോര്‍ക്ക വകുപ്പ് സെക്രട്ടറി ഡോ. കെ വാസുകി മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. കിറ്റ്സ് (KITTS) ഡയറക്ടർ ഡോ. ദിലീപ് എം.ആർ ആശംസ അറിയിക്കും. ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ പ്രതിനിധി ഡോ. എല്‍സാ ഉമ്മന്‍, ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗ്ഗനൈസേഷന്‍ (ILO) നാഷണൽ പ്രോജക്ട് കോഓർഡിനേറ്റർ ഡോ. നേഹ വാധ്വാൻ, മാധ്യമപ്രവര്‍ത്തകരും ലോകകേരള സഭാ പ്രതിനിധികളുമായ അനുപമ വെങ്കിടേശ്വരന്‍, താന്‍സി ഹാഷിര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും. ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ രശ്മി റ്റി സ്വാഗതവും, കിറ്റ്സ് പ്രിന്‍സിപ്പല്‍ ഡോ.ബി. രാജേന്ദ്രന്‍ നന്ദിയും പറയും. 

Read Also -  1500 റിയാൽ ശമ്പളവും ട്രിപ്പ് അലവൻസും, വിസക്കായി ഏജന്‍റ് വാങ്ങിയത് 1,30,000 രൂപ; പക്ഷേ പിന്നീട് നടന്നത് വൻ ചതി

വിദേശത്തേയ്ക്ക് ഉപരിപഠനത്തിനോ തൊഴിലിനോ പോകുന്ന വനിതകള്‍ക്ക് അവരുടെ അവകാശങ്ങള്‍ സംബന്ധിച്ചും സുരക്ഷിതമായ തൊഴില്‍ കുടിയേറ്റ നടപടിക്രമങ്ങള്‍ സംബന്ധിച്ചും ബോധവല്‍ക്കരണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളീയരായ വനിതകളുടെ സുരക്ഷിതമായ വിദേശകുടിയേറ്റത്തിനും പ്രവാസികേരളീയരുടെ പരാതികളില്‍  തുടർനടപടികൾ ഏകോപിപ്പിക്കുന്നതിനുമായുളള ഏകജാലക സംവിധാനമാണ് തൈക്കാട് നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന  നോര്‍ക്ക എൻ. ആർ. കെ വനിതാ സെല്‍. കൂടുതല്‍ വിവരങ്ങള്‍ക്കോ പരാതികള്‍ അറിയിക്കുന്നതിനോ വനിതാസെല്ലിന്റെ 0471-2770540, +91-9446180540 (വാട്സാപ്പ്) നമ്പറുകളിലോ womencell.norka@kerala.gov.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്. അല്ലെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാൻ നേതൃത്വത്തിൽ വിള്ളൽ? യുദ്ധത്തിന്റെ ദിശയിലും നേതൃത്വത്തെ ചൊല്ലിയും ഭിന്നിപ്പെന്ന് സൂചന
​ഗൾഫിലെ സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റി, മാർച്ച് 12 മുതൽ 16 വരെ നടക്കാനിരുന്ന പരീക്ഷകൾ