
മസ്കത്ത്: ഒമാനിൽ വ്യാജ വിദേശ കറൻസികളുമായി മൂന്നു പേരെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേരും അറബ് വംശജരാണ്. വ്യാജ പ്രാദേശിക, വിദേശ കറൻസികളുമായി ഇടപാട് നടത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവസ്റ്റിഗേഷന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് നടത്തിയത്. പ്രതികൾ പ്രദേശത്ത് കള്ളനോട്ടുകൾ വിതരണം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. പ്രതികൾക്കെതിരെ കൂടുതൽ നിയമ നടപടികൾ നടന്നുവരികയാണെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.
read more: യാചനാ വിരുദ്ധ കാമ്പയിൻ ശക്തം, സംഭാവനകൾ അംഗീകൃത ചാനലുകൾ വഴി മാത്രം നൽകണമെന്ന് ഷാർജ പോലീസ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam