Latest Videos

നോർക്ക റൂട്ട്‌സ് സിഇഒയും യുഎഇ തിരുവനന്തപുരം കോൺസുലേറ്റ് ജനറലും കൂടിക്കാഴ്ച നടത്തി

By Web TeamFirst Published May 26, 2024, 12:20 PM IST
Highlights

കേരളത്തില്‍ നിന്നും യുഎഇയിലേക്കുളള സുരക്ഷിതമായ കുടിയേറ്റത്തിന്‍റെ പ്രാധാന്യവും അത് സംസ്ഥാനത്തിന്റ സമ്പദ്‌വ്യവസ്ഥയിൽ നൽകുന്ന സംഭാവനയും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: നോർക്ക റൂട്ട്‌സ് സിഇഒ അജിത്ത് കോളശ്ശേരി യുഎഇ തിരുവനന്തപുരം കോൺസുലേറ്റ് ജനറൽ ഉബൈദ് അൽ ഖബ്ബിയയുമായി കൂടിക്കാഴ്ച നടത്തി. സര്‍ട്ടിഫിക്കറ്റുകറ്റ് അറ്റസ്റ്റേഷനായി നോര്‍ക്ക റൂട്ട്സ് ഏര്‍പ്പെടുത്തിയ പുതിയ സുരക്ഷാമാനദണ്ഡങ്ങളെക്കുറിച്ചും വിവിധ പ്രവാസിക്ഷമ പദ്ധതികളെയും സേവനങ്ങളേയും സംബന്ധിച്ചും  അജിത്ത് കോളശ്ശേരി വിശദീകരിച്ചു. 

കേരളത്തില്‍ നിന്നും യുഎഇയിലേക്കുളള സുരക്ഷിതമായ കുടിയേറ്റത്തിന്‍റെ പ്രാധാന്യവും അത് സംസ്ഥാനത്തിന്റ സമ്പദ്‌വ്യവസ്ഥയിൽ നൽകുന്ന സംഭാവനയും അദ്ദേഹം ചൂണ്ടിക്കാട്ടി. സുരക്ഷിതമായ കുടിയേറ്റം ഉറപ്പാക്കുന്നതിന് വിസയുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും സ്റ്റാൻഡേർഡ് ട്രാവൽ അഡൈ്വസറിയും നൽകുന്നതിന് കോൺസുലേറ്റിൻ്റെ പൂർണ പിന്തുണ കോൺസൽ ജനറൽ അൽ ഖബ്ബിയ കൂടിക്കാഴ്ചയില്‍ ഉറപ്പ് നൽകി. യുഎഇയിലേക്കുള്ള സുരക്ഷിതമായ കുടിയേറ്റം ഉറപ്പാക്കുന്നതിനായുളള നോർക്ക് റൂട്ട്‌സിൻ്റെ ശ്രമങ്ങളുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

Read Also -  സൗദി അറേബ്യയിലെ ആദ്യ നിശബ്ദ വിമാനത്താവളം അബഹയിൽ

യുകെയില്‍ നഴ്സുമാര്‍ക്ക് അവസരങ്ങള്‍; വിവിധ ഒഴിവുകളില്‍ റിക്രൂട്ട്മെന്‍റ്, ഇപ്പോള്‍ അപേക്ഷിക്കാം  

തിരുവനന്തപുരം: യുണൈറ്റഡ് കിംങ്ഡമിലെ (യു.കെ) വെയില്‍സിലേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന നഴ്സിങ് റിക്രൂട്ട്മെന്റ്  ജൂണ്‍ 06 മുതല്‍ 08 വരെ എറണാകുളത്ത് നടക്കും. കാർഡിയാക് ഒ.ടി,  അനസ്തെറ്റിക് & ഒ.ടി സ്പെഷ്യാലിറ്റികളിലെ  നഴ്സിങ് ഒഴിവുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 

നഴ്സിങില്‍ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും ആറുമാസത്തെ പ്രവൃത്തിപരിചയവും വേണം. ഐഇഎൽടിഎസ് സ്കോർ 7 (റൈറ്റിംഗിൽ 6.5) അല്ലെങ്കിൽ സ്പീക്കിംഗ്, റീഡിംഗ്, ലിസണിംഗ് എന്നിവയിൽ OET ബി (റൈറ്റിംഗിൽ സി+), നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (NMC) രജിസ്ട്രേഷന് യോഗ്യത എന്നിവയുളളവര്‍ക്ക് അപേക്ഷിക്കാം. വിശദമായ സിവി, ഐഇഎൽടിഎസ്/ഒഇടി സ്കോര്‍ കാര്‍ഡ്,  പാസ്പോർട്ടിന്റെ പകർപ്പ് എന്നിവ സഹിതം uknhs.norka@kerala.gov.in  എന്ന ഇ-മെയില്‍ വിലാസങ്ങളിലേയ്ക്ക് 2024 മെയ് 24 നകം അപേക്ഷ നല്‍കണമെന്ന്  നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (ഇന്‍-ചാര്‍ജ്ജ്) അജിത്ത് കോളശ്ശേരി അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!