
മസ്കത്ത്: ഒമാനിലെ മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിൽ ഫാമിന് തീപിടിച്ചു. സംഭവത്തില്‍ ആളപായമില്ല. വെള്ളിയാഴ്ച ഉച്ചയോടെ മാബില ഏരിയയിലായിരുന്നു തീപിടിത്തം ഉണ്ടായത്. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കി. കനത്ത നാശനഷ്ടമാണ് കണക്കാക്കുന്നത്. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് വ്യക്തമായിട്ടില്ല.
അതേസമയം ഒമാനിലെ മസ്കത്ത് ഗവർണറേറ്റിലെ അല്‍ ഖുറം മേഖലയിൽ കഴിഞ്ഞ ദിവസം വാഹനത്തിന് തീപിടിച്ചിരുന്നു. തീപിടിത്തത്തില്‍ ആർക്കും പരിക്കുകളൊന്നുമില്ല. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. എന്നാല്‍ അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
Read Also - മലയാളി യുവതി യുഎഇയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍
ബാങ്ക് ജീവനക്കാരനെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; ഒമാനിൽ സ്ത്രീയ്ക്ക് നഷ്ടപ്പെട്ടത് വൻ തുക, പ്രവാസി പിടിയിൽ
മസ്കറ്റ്: ഒമാനില്‍ ബാങ്ക് ജീവനക്കാരനെന്ന് വിശ്വസിപ്പിച്ച് ഒരു സ്ത്രീയുടെ പക്കൽ നിന്നും പതിനായിരം ഒമാനി റിയാൽ തട്ടിപ്പു നടത്തിയ ഒരു ഏഷ്യൻ വംശജൻ പൊലീസ് പിടിയിൽ. ഒരു ബാങ്കിൽ ജീവനക്കാരനായി ജോലി ചെയ്യുന്നുവെന്ന് വിശ്വസിപ്പിച്ച് ബാങ്ക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുവാനും രഹസ്യ കോഡ് (OTP)നൽകാനും ആവശ്യപ്പെട്ട് ഒരു സ്ത്രീയെ കബളിപ്പിച്ചതിന് ഏഷ്യൻ പൗരത്വമുള്ള ഒരാളെ ഒമാനിലെ അൽ ദാഹിറ ഗവർണറേറ്റ് പൊലീസ് കമാൻഡ് അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കി. സ്ത്രീയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും പതിനായിരത്തിലധികം ഒമാനി റിയാൽ പ്രതി തട്ടിയെടുത്തെന്നും റോയൽ ഒമാൻ പൊലീസിന്റെ അറിയിപ്പിൽ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ