Norka Roots: വാഹനാപകടത്തില്‍ മരിച്ച പ്രവാസി യുവാവിന്റെ കുടുംബത്തിന് നോര്‍ക്ക ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്തു

Published : Feb 08, 2022, 08:45 PM IST
Norka Roots: വാഹനാപകടത്തില്‍ മരിച്ച പ്രവാസി യുവാവിന്റെ കുടുംബത്തിന് നോര്‍ക്ക ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്തു

Synopsis

2021 - 2022 സാമ്പത്തിക വര്‍ഷത്തില്‍ നോര്‍ക്ക റൂട്ട്‌സ് പ്രവാസി ഐ.ഡി കാര്‍ഡ് വഴി  18 പേര്‍ക്കായി  36.20 ലക്ഷം രൂപ ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്തിട്ടുണ്ട്. അപകട മരണത്തിന് നാലു ലക്ഷവും അംഗവൈകല്യത്തിന് രണ്ടു  ലക്ഷം രൂപ വരെയുമാണ് ഇന്‍ഷുറന്‍സ് പരിരക്ഷ. 

തിരുവനന്തപുരം: വിദേശത്ത് വാഹനാപകടത്തില്‍ മരിച്ച പ്രവാസി യുവാവിന്റെ കുടുംബത്തിന് നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി ഐ.ഡി കാര്‍ഡ് വഴിയുള്ള ഇന്‍ഷുറന്‍സ് തുക കൈമാറി. കൊല്ലം കൊട്ടാരക്കര കലാഭവനില്‍ കിരണിന്റെ കുടുംബത്തിന് വേണ്ടി പിതാവ് ശിവദാസന്‍ നാലു ലക്ഷം രൂപയുടെ ചെക്ക് നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ കെ.ഹരികൃഷ്ണന്‍ നമ്പൂതിരിയില്‍ നിന്ന് ഏറ്റുവാങ്ങി. 2021 സെപ്തംബറില്‍ ഒമാനിലെ നിസ്വയിലുണ്ടായ അപകടത്തിലാണ് കിരണ്‍ മരിച്ചത്.  

2021 - 2022 സാമ്പത്തിക വര്‍ഷത്തില്‍ നോര്‍ക്ക റൂട്ട്‌സ് പ്രവാസി ഐ.ഡി കാര്‍ഡ് വഴി  18 പേര്‍ക്കായി  36.20 ലക്ഷം രൂപ ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്തിട്ടുണ്ട്. അപകട മരണത്തിന് നാലു ലക്ഷവും അംഗവൈകല്യത്തിന് രണ്ടു  ലക്ഷം രൂപ വരെയുമാണ് ഇന്‍ഷുറന്‍സ് പരിരക്ഷ. നേരത്തേ രണ്ടു ലക്ഷം രൂപയായിരുന്ന മരണാനന്തര പരിരക്ഷ 2021 ഏപ്രില്‍ മുതലാണ് നാലു ലക്ഷമായി ഉയര്‍ത്തിയത്.

മൂന്നു വര്‍ഷമാണ് ഐ.ഡി കാര്‍ഡിന്റെ കാലാവധി. 18 മുതല്‍ 70  വയസ്സുവരെയുള്ള പ്രവാസികള്‍ക്ക് അംഗമാകാവുന്നതാണ്. അംഗമാകുന്നതിനും പുതുക്കുന്നതിനും 315 രൂപയാണ് അപേക്ഷാഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക്   www.norkaroots.org എന്ന വെബ്‌സൈറ്റ്  സന്ദര്‍ശിക്കുകയോ 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പരില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. 0091 880 20 12345 എന്ന നമ്പരില്‍ മിസ്സ്ഡ് കോള്‍ സര്‍വീസും ലഭ്യമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ദുബൈ- തിരുവനന്തപുരം വിമാന സർവീസ് വൈകിയത് മണിക്കൂറുകൾ
സൗദിയിലെ മലയാളി സാമൂഹിക പ്രവർത്തകൻ നിര്യാതനായി