Latest Videos

കാര്‍ഡ് ദുരുപയോഗം; യുഎഇ കേന്ദ്ര ബാങ്കിന്റെ മുന്നറിയിപ്പ്

By Web TeamFirst Published Aug 30, 2018, 10:46 AM IST
Highlights

കാര്‍ഡുകളുടെ പിന്‍ പോലുള്ള വിവരങ്ങള്‍ മറ്റ് വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ കൈമാറരുത്. എന്തെങ്കിലും രഹസ്യ വിവരങ്ങള്‍ മറ്റാരെങ്കിലും അറിഞ്ഞിട്ടുണ്ടെന്ന് മനസിലായാല്‍ അത് ഉടനെ ബാങ്കില്‍ അറിയിച്ച് കാര്‍ഡ് ഉപയോഗം മരവിപ്പിക്കേണ്ടതും പിന്‍ നമ്പര്‍ മാറ്റേണ്ടതും ഉപഭോക്താവിന്റെ തന്നെ ചുമതലയാണ്.

ദുബായ്: ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കേണ്ടത് ഉപഭോക്താക്കളുടെ ബാധ്യതയാണെന്ന് യുഎഇ കേന്ദ്രബാങ്ക് അറിയിച്ചു. അനധികൃത ഉപയോഗത്തില്‍ നിന്ന് കാര്‍ഡ്, അക്കൗണ്ട് വിവരങ്ങള്‍ ഉപഭോക്താക്കള്‍ തന്നെ സംരക്ഷിക്കേണ്ടതുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.

കാര്‍ഡുകളുടെ പിന്‍ പോലുള്ള വിവരങ്ങള്‍ മറ്റ് വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ കൈമാറരുത്. എന്തെങ്കിലും രഹസ്യ വിവരങ്ങള്‍ മറ്റാരെങ്കിലും അറിഞ്ഞിട്ടുണ്ടെന്ന് മനസിലായാല്‍ അത് ഉടനെ ബാങ്കില്‍ അറിയിച്ച് കാര്‍ഡ് ഉപയോഗം മരവിപ്പിക്കേണ്ടതും പിന്‍ നമ്പര്‍ മാറ്റേണ്ടതും ഉപഭോക്താവിന്റെ തന്നെ ചുമതലയാണ്. എടിഎം മെഷീനുകള്‍ ഉപയോഗിക്കുമ്പോള്‍ രഹസ്യ വിവരങ്ങള്‍ ചോര്‍ന്ന് പണം നഷ്ടമാവാതിരിക്കാനും ഉപഭോക്താക്കള്‍ ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

click me!