
മുംബൈ: രുപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് നീങ്ങിയതോടെ ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സികള്‍ക്ക് വീണ്ടും മൂല്യം ഉയര്‍ന്നു. എക്കാലത്തെയും ഏറ്റവും താഴ്‍ന്ന നിരക്കായ 70.82ലാണ് ഇന്ന് ഒരുഘട്ടത്തില്‍ വ്യാപാരം നടന്നത്.
ഇന്നലെ 70.59ലായിരുന്നു അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് 70.69ല്‍ ആരംഭിച്ച വ്യാപാരം രാവിലെ തന്നെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരമായ 70.82ല്‍ എത്തി. ഈ വര്‍ഷം ഇതുവരെ 9.76 ശതമാനമാണ് രൂപയുടെ മൂല്യത്തില്‍ കുറവുണ്ടാകുന്നത്.
യുഎഇ ദിര്‍ഹത്തിന് ഇപ്പോഴത്തെ നിലയില്‍ 19.26 രൂപയാണ് വിനിമയ നിരക്ക്. മറ്റ് കറന്‍സുകളുമായുള്ള ഇപ്പോഴത്തെ നിലവാരം ഇങ്ങനെ
യു.എസ് ഡോളര്‍.................70.73
യൂറോ.......................................82.71
യു.എ.ഇ ദിര്‍ഹം......................19.26
സൗദി റിയാല്‍....................... 18.86
ഖത്തര്‍ റിയാല്‍...................... 19.43
ഒമാന്‍ റിയാല്‍.........................183.98
കുവൈറ്റ് ദിനാര്‍.......................233.69
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam