ട്രിപ്പിള്‍ വിന്‍; റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു, നോര്‍ക്ക വഴി 276 നഴ്‍സുമാര്‍ ജര്‍മനിയിലേക്ക്

Published : May 26, 2022, 06:42 PM IST
ട്രിപ്പിള്‍ വിന്‍; റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു, നോര്‍ക്ക വഴി 276 നഴ്‍സുമാര്‍ ജര്‍മനിയിലേക്ക്

Synopsis

നിരവധി ഘട്ടങ്ങളിലായി ജര്‍മന്‍ തൊഴില്‍ദാതാക്കള്‍ നേരിട്ടു നടത്തിയ തെരഞ്ഞെടുപ്പ് പ്രക്രിയക്കൊടുവിലാണ് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. 400ഓളം പേര്‍ ഉള്‍പ്പെടുന്ന ചുരുക്കപ്പട്ടിക ഏപ്രിലില്‍  പ്രസിദ്ധീകരിച്ചിരുന്നു. 

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയുമായി ഒപ്പുവെച്ച ട്രിപ്പിള്‍ വിന്‍ കരാര്‍ പ്രകാരം ജര്‍മനിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട  നഴ്‍സുമാരുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. 276 പേരെയാണ് ആദ്യബാച്ചില്‍  തെരഞ്ഞെടുത്തിരിക്കുന്നത്. www.norkaroots.org എന്ന വെബ്‍സൈറ്റില്‍ പട്ടിക ലഭ്യമാവും.

കഴിഞ്ഞ ഡിസംബര്‍ രണ്ടിന് നിലവില്‍ വന്ന ട്രിപ്പിള്‍ വിന്‍ പ്രോഗ്രാമിന്റെ ഭാഗമായി ജര്‍മനിയില്‍ നഴ്‍സ് നിയമനത്തിനായി 13,000ത്തോളം ഉദ്യോഗാര്‍ഥികളാണ് അപേക്ഷിച്ചിരുന്നത്. നിരവധി ഘട്ടങ്ങളിലായി ജര്‍മന്‍ തൊഴില്‍ദാതാക്കള്‍ നേരിട്ടു നടത്തിയ തെരഞ്ഞെടുപ്പ് പ്രക്രിയക്കൊടുവിലാണ് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.

400ഓളം പേര്‍ ഉള്‍പ്പെടുന്ന ചുരുക്കപ്പട്ടിക ഏപ്രിലില്‍  പ്രസിദ്ധീകരിച്ചിരുന്നു. ഫെഡറല്‍ എംപ്ലോയ്‌മെമെന്റ് ഏജന്‍സിയിലെയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ ഓപ്പറേഷനിലേയും എട്ട്  ഉദ്യാഗസ്ഥര്‍ മെയ് നാല് മുതല്‍ 13 വരെ തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്തു നടത്തിയ ഇന്റര്‍വ്യൂവിന് ശേഷമാണ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്.

ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെടുന്ന നഴ്‌സുമാര്‍ക്ക് തിരുവനന്തപുരത്ത് തന്നെ ജര്‍മ്മന്‍ ഭാഷയില്‍ ബി 1 ലെവല്‍ വരെ സൗജന്യ പരിശീലനവും നല്‍കിയതിന് ശേഷമാണ് ജര്‍മനിയിലേക്ക് കൊണ്ടു പോകുന്നത്. ജര്‍മനിയില്‍ എത്തിയ ശേഷവും ഭാഷാ പരിശീലനവും  അവിടത്തെ തൊഴില്‍ സാഹചര്യവുമായി  ഇണങ്ങിച്ചേരാനും ജര്‍മന്‍ രജിസ്‌ടേഷന്‍ നേടാനുമുള്ള പിന്തുണയും സൗജന്യമായി ലഭിക്കും.  

നിലവില്‍ ജര്‍മന്‍ ഭാഷാ പ്രാവീണ്യമുള്ളവര്‍ക്കായി  ആവിഷ്‌കരിച്ച ഫാസ്റ്റ്ട്രാക് പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിലൂടെയാണ് 13 പേര്‍ക്ക് അവസരംലഭിച്ചത്. കഴിഞ്ഞ ആറു മാസത്തിനിടയില്‍ ബി - 1,  ബി - 2 ലെവല്‍ സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുള്ളവര്‍ക്കു വേണ്ടിയാണ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒരുക്കിയത്. അടുത്ത ഘട്ട ഇന്‍ര്‍വ്യൂ ഒക്ടോബറില്‍ നടക്കുമെന്ന് നോര്‍ക്ക് റൂട്ട്സ് സിഇഒ അറിയിച്ചു.

Read also: യൂറോപ്യന്‍ രാജ്യങ്ങളില്‍ തൊഴില്‍ ലഭ്യമാക്കാനുള്ള ട്രിപ്പിള്‍ വിന്‍ കരാര്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കും


തിരുവനന്തപുരം: സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന വനിതാ നഴ്‌സുമാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി/പോസ്റ്റ് ബി.എസ്.സി നഴ്‌സിംഗും സി.ഐ.സി.യു/സി.സി.യു-അഡള്‍ട്ട് ഇവയില്‍ ഏതെങ്കിലും ഡിപ്പാര്‍ട്‌മെന്റില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

ബയോഡേറ്റ, ആധാര്‍, ഫോട്ടോ, പാസ്‌പോര്‍ട്ട്, ബി.എസ്.സി ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, എക്സ്‍പീരിയന്‍സ് (പ്രീവിയസ്), സ്റ്റില്‍ വര്‍ക്കിംഗ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് (സ്‌കാന്‍ഡ്) സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷകള്‍ അയക്കാം. ആകര്‍ഷകമായ ശമ്പളം ലഭിക്കും. താമസം, ഭക്ഷണം, വിസ എന്നിവ സൗജന്യം. അവസാന തീയതി മേയ് 26.

ഇതിനു പുറമെ  നോര്‍ക്ക റൂട്ട്‌സ് വഴി സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴില്‍  സ്റ്റാഫ് നേഴ്‌സ് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താത്പര്യമുള്ള മറ്റ് ഡിപ്പാര്‍ട്‌മെന്റുകളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് (വനിത, ബി.എസ്.സി നഴ്‌സിംഗ്) ഇതേ ഇ-മെയില്‍ വിലാസത്തിലേക്ക് മുകളില്‍ പറഞ്ഞിരിക്കുന്ന രേഖകള്‍ അയയ്ക്കാവുന്നതാണ്. 

സംശയനിവാരണത്തിന് നോര്‍ക്ക റൂട്ട്‌സിന്റെ ടോള്‍ ഫ്രീ നമ്പറില്‍ 18004253939 ഇന്ത്യയില്‍ നിന്നും +91 8802 012345 വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.  നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റിലും www.norkaroots.org വിവരങ്ങള്‍ ലഭിക്കും. നോര്‍ക്ക റൂട്ട്‌സിനു മറ്റു സബ് ഏജന്റുമാര്‍ ഇല്ല. അത്തരത്തില്‍ ആരെങ്കിലും ഉദ്യോഗാര്‍ഥികളെ സമീപിക്കുകയാണെങ്കില്‍ അത് നോര്‍ക്ക റൂട്ട്‌സിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതാണെന്ന് സി.ഇ.ഒ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മരണം തട്ടിയെടുത്തു, മലയാളി പൈലറ്റ് ഡേവ് ഫിജിക്ക് കണ്ണീരോടെ വിട നൽകി ജെസ്നി, വിങ്ങിപ്പൊട്ടി പ്രവാസി ലോകം
'സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് തെറ്റായ വാ‍‌ർത്ത'; അൽ ഖർജിൽ വ്യോമത്താവളത്തിന് നേരെ ആക്രമണം ഉണ്ടായിട്ടില്ലെന്ന് സൗദി പ്രതിരോധ മന്ത്രാലയം