പ്രവാസികൾക്കായി നോർക്കയുടെ ലോൺ മേള

Published : Nov 08, 2022, 10:16 AM ISTUpdated : Nov 08, 2022, 10:18 AM IST
 പ്രവാസികൾക്കായി നോർക്കയുടെ ലോൺ മേള

Synopsis

രണ്ടുവർഷത്തിൽ കൂടുതൽ വിദേശത്തു തൊഴിൽ ചെയ്തു സ്ഥിരമായി മടങ്ങി വന്നവർക്ക് www.norkaroots.org എന്ന വെബ്സൈറ്റു വഴി  അപേക്ഷിക്കാം.

തിരുവനന്തപുരം: തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്കയുടെ ആഭിമുഖ്യത്തിൽ കാനറാ ബാങ്കിന്റെ സഹകരണത്തോടെ തിരുവനന്തപുരം ,കൊല്ലം ,തൃശൂർ ,പാലക്കാട് ജില്ലകളിൽ ലോൺ മേള സംഘടിപ്പിക്കുന്നു. നവംബർ 10,11 തീയതികളിൽ കാനറാ ബാങ്ക് റീജണൽ ഓഫീസുകളിലാണ് മേള നടക്കുക. 

രണ്ടുവർഷത്തിൽ കൂടുതൽ വിദേശത്തു തൊഴിൽ ചെയ്തു സ്ഥിരമായി മടങ്ങി വന്നവർക്ക് www.norkaroots.org എന്ന വെബ്സൈറ്റു വഴി  അപേക്ഷിക്കാം. നോർക്ക റൂട്സിൽ നിന്ന് അറിയിപ്പ് ലഭിക്കുന്നവർക്കാണ് ലോൺ മേളയിൽ പങ്കെടുക്കാൻ  അവസരം. നോർക്ക ഡിപ്പാർട്ട്മെൻറ് പ്രൊജക്റ്റ് ഫോർ റീട്ടേൺഡ് എമിഗ്രൻസ് (NDPREM)പദ്ധതി പ്രകാരമാണ് ലോൺ നൽകുന്നത്. ഇതുവഴി 15 ശതമാനം മൂലധന സബ്‌സിഡിയും 3 ശതമാനം പലിശ സബ്‌സിഡിയും സംരംഭകർക്ക് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 1800 425 3939 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം.

Read More - നോര്‍ക്കയുടെ ട്രിപ്പിൾ വിൻ പദ്ധതി വിജയം; നഴ്സുമാരുടെ ആദ്യബാച്ച് ജർമ്മനിയിലേക്ക്

അതേസമയം ആരോഗ്യം, സോഷ്യൽ വർക്ക് എന്നീ മേഖലകളിലെ ഉദ്യോഗാർത്ഥികൾക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിനായി നോര്‍ക്ക റൂട്ട്‌സിന്റെ അഭിമുഖ്യത്തിൽ യു.കെ കരിയർ ഫെയർ എന്ന പേരിൽ റിക്രൂട്ട്മെന്റ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഇതിന്റെ ആദ്യഘട്ടം നവംബര്‍ 21 മുതല്‍ 25 വരെ എറണാകുളം താജ് ഗെയ്റ്റ്‌വേ ഹോട്ടലിൽ നടക്കും.

ഡോക്ടര്‍മാര്‍, വിവിധ സ്‌പെഷാലിറ്റികളിലേയ്ക്ക് നഴ്‌സുമാര്‍, സീനിയര്‍ കെയറര്‍, ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡയറ്റീഷ്യന്‍, റേഡിയോഗ്രാഫര്‍, ഒക്ക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ്, ഫാര്‍മസിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍ എന്നീ മേഖലയിൽ തൊഴിൽ തേടുന്നവർക്ക്  അപേക്ഷിക്കാം.  ഒഴിവുകള്‍ സംബന്ധിച്ചും, തൊഴിൽ പരിചയം, ഇംഗ്ലീഷ് ഭാഷാ നിലവാരം എന്നിവ സംബന്ധിച്ചുമുളള വിശദ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്ബ്‌സൈറ്റില്‍ ലഭിക്കും. താത്പര്യമുള്ളവർ നവംബര്‍ 15-ന് മുന്‍പ്  അപേക്ഷിക്കണം. 

Read More - ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തൊഴില്‍ കുടിയേറ്റം:കേരളവും യുകെയും നാളെ ധാരണാ പത്രം ഒപ്പിടും

അപേക്ഷ സമര്‍പ്പിക്കുന്നതിനായി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് DWMS CONNECT (ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം)  ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്ത് റജിസ്റ്റര്‍ ചെയ്യണം. 
DWMS ആപ്പില്‍ പ്രൊഫൈല്‍ ക്രിയേറ്റു ചെയ്യുന്ന വേളയില്‍ റഫറല്‍ കോഡായി NORKA എന്നും ചേര്‍ക്കണം.  ഇതിനുശേഷം ആപ്പിലെ NORKA CAREERS FAYRE PHASE 1 ക്ലിക്ക് ചെയ്ത് യോഗ്യതയ്ക്കനുസരിച്ച ജോലിയ്ക്കായി അപേക്ഷ സമര്‍പ്പിക്കാം.അല്ലെങ്കില്‍ https://knowledgemission.kerala.gov.in എന്ന വെബ്ബ്‌സൈറ്റ് വഴിയും പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യാവുന്നതാണ്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ
സാങ്കേതിക മേഖലയിൽ കുവൈത്തുമായി കൈകോർക്കാൻ ഇന്ത്യ; നിർമ്മിത ബുദ്ധിയിൽ ആഗോള ഹബ്ബായി മാറുമെന്ന് ഇന്ത്യൻ അംബാസഡർ