പ്രവാസികള്‍ക്ക് സൗജന്യ സംരംഭകത്വ പരിശീലനം; 17ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം

Published : May 11, 2022, 09:10 AM IST
പ്രവാസികള്‍ക്ക് സൗജന്യ സംരംഭകത്വ പരിശീലനം; 17ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം

Synopsis

എറണാകുളം കളമശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റില്‍ ഈ മാസം (മെയ് 2022) തന്നെയായിരിക്കും പരിശീലനം. 

തിരുവനന്തപുരം: സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവര്‍ക്കുമായി നോര്‍ക്ക ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തില്‍ സൗജന്യ ഏകദിന സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. എറണാകുളം കളമശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റില്‍ ഈ മാസം (മെയ് 2022) തന്നെയായിരിക്കും പരിശീലനം. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ മെയ് 17ന് മുന്‍പ് എന്‍.ബി.എഫ്.സിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നോര്‍ക്ക അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770534/ 8592958677 എന്നീ നമ്പറുകളിലോ  nbfc.norka@kerala.gov.in  എന്ന ഇമെയിലിലോ ബന്ധപ്പെടാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെ', ബ്രിട്ടനിൽ നടപ്പാതയിലുണ്ടായിരുന്നവരെ കാറിടിച്ച് തെറിപ്പിച്ച മലയാളി റിമാൻഡിൽ
മെഡിറ്ററേനിയൻ കടക്കാനുള്ള ശ്രമം, റബ്ബർ ബോട്ടിൽ കണ്ടെത്തിയത് 19 മൃതദേഹങ്ങൾ