
തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സിന്‍റെ നവീകരിച്ച വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. നവീകരിച്ച വെബ്സൈറ്റായ https://norkaroots.kerala.gov.in/ റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നോര്‍ക്ക സേവനങ്ങള്‍ കൂടുതല്‍ ജനകീയവും പ്രവാസികള്‍ക്ക് സുഗമവുമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ വെബ്സൈറ്റ് തയ്യാറാക്കിയതെന്ന് പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
പ്രവാസികള്‍ക്ക് കൂടി പ്രയോജനപ്രദമാകുന്ന സര്‍ക്കാര്‍ സേവനങ്ങളെല്ലാം ഒറ്റക്കുടക്കീഴില്‍ കൊണ്ടുവരുന്നതും പരിഗണനയിലാണ്. നിലവിലെ സേവനങ്ങള്‍ www.norkaroots.org വഴിയാണ് തുടര്‍ന്നും ലഭ്യമാകുക. ഡാറ്റാമൈഗ്രേഷന്‍ പൂര്‍ത്തിയാകുന്നതോടെയാകും നവീകരിച്ച വെബ്ബ്സൈറ്റ് https://norkaroots.kerala.gov.in/ പൂര്‍ണ്ണസജ്ജമാകുന്നത്. ഇത് ഫെബ്രുവരിയോടെ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഓണ്‍ലൈനായി സ്വിച്ചോണ്‍ നിര്‍വ്വഹിച്ച് അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി ഡിറ്റിന്റെ സാങ്കേതിക പിന്തുണയോടെയാണ് വെബ്സൈറ്റ് നവീകരണം പൂര്‍ത്തിയാക്കിയത്. നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി, ജനറല്‍ മാനേജര്‍ റ്റി. രശ്മി, റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ്, സി-ഡിറ്റ് പ്രതിനിധികള്‍ നോര്‍ക്ക റൂട്ട്സ് ജീവനക്കാര്‍ എന്നിവരും സംബന്ധിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ