
തിരുവനന്തപുരം: സൗദിയിലെ മക്കയില്‍ കാർഡിയാക് ഇമേജിംഗ്, ടെക്‌നോളജി സ്പെഷ്യലിസ്റ്റ് ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റിക്രൂട്ട്മെന്റ്. ഇപ്പോള്‍ അപേക്ഷിക്കാം. സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തില്‍ മക്കസിറ്റിയിലേയ്ക്ക് കാർഡിയാക് ഇമേജിംഗ് സ്പെഷ്യലിസ്റ്റ് - എക്കോ, കാർഡിയാക് ടെക്‌നോളജി സ്പെഷ്യലിസ്റ്റ് , കാത്ത് ലാബ് വിഭാഗങ്ങളിലെ ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മക്ക നഗരത്തിൽ ജോലിചെയ്യാന്‍ താല്‍പര്യമുളള മുസ്ലീം വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക.
പ്രസ്തുത വിഭാഗങ്ങളില്‍ ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ മുന്‍പ് SAMR പോർട്ടലിൽ രജിസ്റ്റര്‍ ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്പോര്‍ട്ടും ഉളളവരാകണം. അഭിമുഖസമയത്ത് പാസ്സ്പോര്‍ട്ട് ഹാജരാക്കേണ്ടതാണ്.
Read Also - ഇക്കുറിയും ജാക്പോട്ട് ഇങ്ങെടുത്തു; ബിഗ് ടിക്കറ്റിലൂടെ വമ്പന്‍ സമ്മാനം പ്രവാസി ഇന്ത്യക്കാരന്, ലഭിക്കുക കോടികൾ
വിശദമായ CV യും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.ഡിയിലേയ്ക്ക് 2024 മാര്‍ച്ച് 04 രാവിലെ 11 മണിക്കകം അപേക്ഷ നല്‍കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളില്‍ 1800-425-3939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നും-മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഇന്റര്‍നാഷണല്‍ റിക്രൂട്ട്മെന്റ് ഏജൻസികൂടിയാണ് സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോർക്ക റൂട്ട്സ് (REC.LICENCE NUMBER: B-549/KER/COM/1000+/05/8760/2011).
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam