Latest Videos

പ്രവാസി സംരംഭകർക്കായി നോര്‍ക്കയുടെ ശില്‍പശാല ജൂണില്‍; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

By Web TeamFirst Published May 22, 2024, 2:57 PM IST
Highlights

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു മാത്രമാകും പ്രവേശനം. ഇതിനായി 0471-2770534/ +91-8592958677 നമ്പറിലോ  (പ്രവൃത്തി ദിനങ്ങളിൽ-ഓഫീസ് സമയത്ത്) nbfc.coordinator@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ  ബന്ധപ്പെടേണ്ടതാണ്.

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോർക്ക ബിസിനസ്സ് ഫെസിലേറ്റഷൻ സെന്ററിന്റെ (NBFC) ആഭിമുഖ്യത്തിൽ  ഏകദിന സംരംഭകത്വ ശില്‍പശാല 2024 ജൂണില്‍ നടക്കും. 2024 ജൂണ്‍ 24 ന് പൊന്നാനിയിലും, 25 ന് നിലമ്പൂരിലുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ളവർ  ജൂണ്‍ 10 ന് മുൻപായി NBFC യിൽ  ഇമെയിൽ/ ഫോൺ മുഖാന്തിരം  പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. 

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു മാത്രമാകും പ്രവേശനം. ഇതിനായി 0471-2770534/ +91-8592958677 നമ്പറിലോ  (പ്രവൃത്തി ദിനങ്ങളിൽ-ഓഫീസ് സമയത്ത്) nbfc.coordinator@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ  ബന്ധപ്പെടേണ്ടതാണ്. പരിശീലന പരിപാടിയുടെ വേദി പിന്നീട് അറിയിക്കുന്നതാണ്. 
നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് കേരളത്തില്‍ ബിസ്സിനസ്സ് സംരംഭങ്ങളോ സ്വയംതൊഴിലോ ആരംഭിക്കുന്നതിനും നിലവിലുളളവ വിപൂലീകരിക്കുന്നതിനും സഹായകരമാകുന്നതാണ് പരിശീലനം. ഉചിതമായ സംരംഭകപദ്ധതികള്‍ തെരഞ്ഞെടുക്കുന്നതിനും ബാങ്ക് വായ്പകളുടെ സാധ്യതകള്‍, നോര്‍ക്ക റൂട്ട്സ് വഴി നല്‍കിവരുന്ന സേവനങ്ങള്‍ എന്നിവ സംബന്ധിച്ചും അവബോധം നല്‍കുന്നതിന് ലക്ഷ്യമിട്ടാണ് ശില്പശാല സംഘടിപ്പിക്കുന്നത്.

Read Also -  ഉദ്യോഗാര്‍ത്ഥികളെ സൗദി അറേബ്യ വിളിക്കുന്നു; നിരവധി ഒഴിവുകള്‍, ഇപ്പോള്‍ അപേക്ഷിക്കാം, അവസാന തീയതി മെയ് 24

പ്രവാസി സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഏകജാലകസംവിധാനമാണ് എന്‍.ബി.എഫ്.സി.  കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!