കേരളത്തില്‍ വൻ നിക്ഷേപത്തിനൊരുങ്ങി പ്രവാസി വ്യവസായികള്‍; ആഗോളനിക്ഷേപക സംഗമത്തിൽ കരാർ ഒപ്പുവയ്ക്കും

By Web TeamFirst Published Oct 5, 2019, 4:33 PM IST
Highlights

ലുലു ഗ്രൂപ്പ് 1500 കോടി രൂപ ചില്ലറവില്‍പന മേഖലയിലും ആര്‍ പി ഗ്രൂപ്പ് ആയിരം കോടി രൂപ ടൂറിസം മേഖലയിലും ആസറ്റര്‍ ​ഗ്രൂപ്പ് 500 കോടി രൂപ ആരോഗ്യമേഖലയിലും ഡിപി വേള്‍ഡ് 3,500 കോടി രൂപയുടെ നിഷേപവും നടത്തും.  

തിരുവനന്തപുരം: കേരളത്തില്‍ പതിനായിരം കോടി രൂപയുടെ നിക്ഷേപം നടത്താന്‍ പ്രവാസി വ്യവസായികള്‍ സന്നദ്ധത അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഡിപി വേള്‍ഡ് 3,500 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുക. ഷിപ്പിംഗ് ആന്‍റ് ലോജിസ്റ്റിക് മേഖലയിലായിരിക്കും നിക്ഷേപം നടത്തുക. ഡിസംബറില്‍ കൊച്ചിയില്‍ ആഗോള നിക്ഷേപക സംഗമം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ലുലു ഗ്രൂപ്പ് 1500 കോടി രൂപ ചില്ലറവില്‍പന മേഖലയിലും ആര്‍ പി ഗ്രൂപ്പ് ആയിരം കോടി രൂപ ടൂറിസം മേഖലയിലും ആസറ്റര്‍ ​ഗ്രൂപ്പ് 500 കോടി രൂപ ആരോഗ്യമേഖലയിലും നിക്ഷേപം നടത്തും. ഡിസംബറില്‍ കൊച്ചിയില്‍ നടക്കുന്നു ആഗോള നിക്ഷേപക സംഗമത്തില്‍ എംഒയു വില്‍ ഒപ്പുവെയ്ക്കുമെന്ന് ഡിപി വേള്‍ഡ് വൈസ് പ്രസിഡന്‍റ് ഉമര്‍ അല്‍മൊഹൈരി അറിയിച്ചു. 

click me!