
കുവൈത്ത് സിറ്റി: എൻഎസ്എസ് കുവൈത്ത് 'സ്നേഹ വീട്' പദ്ധതിയുടെ ആറാമത്തെ ഭവനത്തിന്റെ ശിലാസ്ഥാപനം ചടയമംഗലം താലൂക്കിലെ, ഇളമാട് കരയോഗത്തിൽ നടന്നു. എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗം അഡ്വ. ചിതറ എസ്. രാധാകൃഷ്ണൻ നായരും എൻഎസ്എസ് കുവൈത്ത് ഉപദേശക സമിതി അംഗം ഓമനകുട്ടൻ നൂറനാടും ചേർന്ന് ശിലാസ്ഥാപന കർമ്മം നിർവഹിച്ചു.
ഇളമാട് എൻഎസ്എസ് കരയോഗം പ്രസിഡൻ്റ് എംസി ശരത് ചന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ എൻഎസ്എസ് കുവൈത്തിനെ പ്രതിനിധികരിച്ച് എക്സിക്യൂട്ടീവ് സമിതി അംഗം സുദർശനൻ പിള്ള, മുൻ പ്രതിനിധി സഭ അംഗം അജയ് കുമാർ എന്നിവർ പങ്കെടുത്തു. എൻഎസ്എസ് ചടയമംഗലം താലൂക്ക് യൂണിയൻ സെക്രട്ടറി ജയപ്രകാശ് , ഇളമാട് കരയോഗം സെക്രട്ടറി ഗിരീഷ് കുമാർ, ട്രഷറർ ബിജു ബിഎസ്, വനിതാ സമാജം പ്രസിഡൻ്റ് സുജന കുമാരി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ