UAE Covid Report : യുഎഇയില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 30,000 കടന്നു

By Web TeamFirst Published Jan 9, 2022, 4:45 PM IST
Highlights

യുഎഇയില്‍ ഇന്ന് 2,759 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 913 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 

അബുദാബി: യുഎഇയില്‍ ഈ മാസം ഇത് രണ്ടാം തവണയും കൊവിഡ് രോഗികളുടെ എണ്ണം 2700 കടന്നു. രാജ്യത്ത് ഇന്ന് 2,759 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 913 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു പുതിയ മരണം (covid deaths) കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,69,401 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,85,625 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍  7,53,033 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി.  2,174 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 30,418 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. 
 

announces 2,759 new cases, 913 recoveries and 1 death in last 24 hours pic.twitter.com/j59N8S1SS1

— WAM English (@WAMNEWS_ENG)
click me!