Gulf News : ഭര്‍ത്താവിന്റെ ക്രൂരത വിവരിച്ച് യുവതിയുടെ വീഡിയോ; സൗദിയില്‍ യുവാവ് അറസ്റ്റില്‍

Published : Jan 08, 2022, 11:00 PM IST
Gulf News : ഭര്‍ത്താവിന്റെ ക്രൂരത വിവരിച്ച് യുവതിയുടെ വീഡിയോ; സൗദിയില്‍ യുവാവ് അറസ്റ്റില്‍

Synopsis

 ഭര്‍ത്താവ് മര്‍ദിക്കുകയും മോശമായി പെരുമാറുകയും ചെയ്യുന്നെന്ന യുവതിയുടെ പരാതി സ്വീകരിച്ച് പൊലീസ് നടപടി.

റിയാദ്: ഭര്‍ത്താവ് മര്‍ദിക്കുകയും മോശമായി പെരുമാറുകയും (beaten and insulted by husband) ചെയ്യുന്നുവെന്നാരോപിച്ച് യുവതി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് (Social media video) ചെയ്‍ത വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ യുവാവ് അറസ്റ്റിലായി. അബൂഅരീശിലായിരുന്നു സംഭവം. യെമന്‍ സ്വദേശിനിയായ യുവതിയാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.

മക്കള്‍ക്കൊപ്പമിരുന്നാണ് യുവതി, തനിക്ക് ഭര്‍ത്താവില്‍ നിന്ന് നേരിടേണ്ട വന്ന ക്രൂരതകള്‍ വീഡിയോയില്‍ വിവരിച്ചത്. സാമൂഹിക മാധ്യമങ്ങള്‍ വഴി ഇത് വ്യാപരമായി പ്രചരിച്ചതോടെയാണ് അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് അന്വേഷണം നടത്തുകയും യുവതിയുടെ ഭര്‍ത്താവായ സ്വദേശി യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. യുവതിക്കും മക്കള്‍ക്കും സംരക്ഷണം നല്‍കുന്നതിന് സാമൂഹിക സുരക്ഷാ വിഭാഗത്തെ അറിയിച്ചിട്ടുണ്ടെന്നും ജിസാന്‍ പൊലീസ് വക്താവ് പറഞ്ഞു. പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം യുവാവിനെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ഭൂചലനം
എയർ ഇന്ത്യയുടെ അനാസ്ഥ, നട്ടെല്ലിന് പരിക്കേറ്റ മലയാളിക്ക് സ്ട്രെച്ചർ അനുവദിച്ചില്ല