
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ചു ഗുരുതരാവസ്ഥയിൽ ഉള്ളവരുടെ എണ്ണം 193 ആയി കുറഞ്ഞു. അതേസമയം 42 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ രാജ്യത്താകെ മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. നിലവിലെ അസുഖ ബാധിതരിൽ 55 പേർ സുഖം പ്രാപിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്ന് 47,266 പി സി ആർ പരിശോധനകൾ നടത്തി. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,47,221 ആയി. ഇതിൽ 5,36,281 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,722 ആയി ഉയർന്നു. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
സൗദി അറേബ്യയിൽ ഇതുവരെ 42,210,505 ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 23,408,530 എണ്ണം ആദ്യ ഡോസ് ആണ്. 18,801,975 എണ്ണം സെക്കൻഡ് ഡോസ് ആണ്. 1,656,548 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam