
റിയാദ്: സൗദി അറേബ്യയിൽ ഗുരുതരാവസ്ഥയിലാവുന്ന കൊവിഡ് ബാധിതരുടെ എണ്ണം കാര്യമായി കുറയുന്നു. മൂന്നര കോടി ജനസംഖ്യയുള്ള രാജ്യത്ത് ഇന്നത്തെ കണക്കിൽ വെറും 90 കൊവിഡ് രോഗികളുടെ സ്ഥിതി മാത്രമാണ് ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്.
അതേസമയം രാജ്യത്ത് പുതിയതായി ഇന്ന് 49 പേർക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. സൗദി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം രാജ്യത്താകെ 24 മണിക്കൂറിനിടയിൽ 38 പേർ മാത്രമാണ് രോഗമുക്തി നേടിയത്. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. 45,275 പി.സി.ആർ പരിശോധനകളാണ് ഇന്ന് നടന്നത്. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,48,018 ആയി. ഇതിൽ 5,37,037 പേരും സുഖം പ്രാപിച്ചു. ആകെ 8,767 പേർ മരിച്ചു.
രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്ത് വാക്സിനേഷൻ 44,812,942 ഡോസ് കവിഞ്ഞു. ഇതിൽ 23,954,579 എണ്ണം ആദ്യ ഡോസ് ആണ്. 20,858,363 എണ്ണം സെക്കൻഡ് ഡോസും. 1,687,932 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 16, ജിദ്ദ 9, ജുബൈൽ 3, ദർബ് 2, മക്ക 2, മറ്റ് 17 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam