
റിയാദ്: സൗദി അറേബ്യയിൽ ചെറിയ ഇടവേളക്ക് ശേഷം വീണ്ടും കൊവിഡ് ബാധിച്ച് സുഖം പ്രാപിക്കുന്നവരുടെ പ്രതിദിന എണ്ണം പുതിയ രോഗികളെക്കാൾ മുകളിലായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 1,106 പേർക്ക് പുതുതായി രോഗ ബാധ സ്ഥിരീകരിച്ചപ്പോൾ ചികിത്സയിലുണ്ടായിരുന്നവരിൽ 1,274 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ മേഖലകളിൽ 14 പേർ മരിച്ചു.
രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 4,48,284 ആയി ഉയർന്നു. ഇതിൽ 4,30,937 പേർ രോഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,013 ആയി. ഇവരിൽ 1,394 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് വീണ്ടും കുറഞ്ഞ് 96.1 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
രാജ്യത്ത് പുതിയ രോഗബാധിതരുടെ പ്രതിദിന എണ്ണത്തിന്റെ കാര്യത്തിൽ റിയാദിനെ പിന്തള്ളി മക്ക മേഖല മുന്നിലെത്തി. റിയാദിൽ ഇന്ന് 319 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ മക്കയിൽ 325 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മറ്റ് മേഖലകളിൽ റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: കിഴക്കൻ പ്രവിശ്യ 143, മദീന 80, അസീർ 67, ജീസാൻ 52, അൽഖസീം 31, തബൂക്ക് 23, നജ്റാൻ 21, അൽബാഹ 16, ഹായിൽ 15, വടക്കൻ അതിർത്തിമേഖല 10, അൽജൗഫ് 4. രാജ്യത്ത് ഇതുവരെ 13,731,626 ഡോസ് കൊവിഡ് വാക്സിൻ കുത്തിവെപ്പ് നടത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam