Oman Covid Report: ഒമാനിൽ കൊവിഡ് രോഗമുക്തരുടെ എണ്ണത്തിൽ വർദ്ധനവ്; 24 മണിക്കൂറിൽ രോഗമുക്തരായത് 2114 പേർ

Published : Feb 16, 2022, 10:26 PM IST
Oman Covid Report: ഒമാനിൽ കൊവിഡ് രോഗമുക്തരുടെ എണ്ണത്തിൽ വർദ്ധനവ്; 24 മണിക്കൂറിൽ രോഗമുക്തരായത് 2114 പേർ

Synopsis

അഞ്ച് കൊവിഡ് മരണങ്ങളാണ് ബുധനാഴ്‍ച ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്‍തത്. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 1430 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.  2,114 പേര്‍ കൂടി രോഗമുക്തരായി.

മസ്‍കത്ത്: ഒമാനില്‍ 2,114 പേര്‍ കൂടി കൊവിഡ് വൈറസ് ബാധയില്‍ നിന്ന് മുക്തരായി. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 1430 പേര്‍ക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 93.7 ശതമാനമാണ് രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക്.

കൊവിഡ് ബാധിച്ച് പുതിയതായി അഞ്ച് മരണങ്ങളാണ് ബുധനാഴ്‍ച ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്‍തത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,70,620 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 3,47,243 പേരും ഇതിനോടകം തന്നെ രോഗമുക്തരായിക്കഴിഞ്ഞു. ആകെ 4,221 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60 കൊവിഡ് രോഗികളെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 

ആകെ 361 കൊവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 78 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കുന്നുവെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


മസ്‍കത്ത്: ഒമാനിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച നാല് വിദേശികൾ പോലീസിന്റെ പിടിയിലായി. രാജ്യത്തേക്ക് വൻതോതിൽ ഹാഷിഷ്, ക്രിസ്റ്റൽമെത്ത്, കറുപ്പ് എന്നിങ്ങനെയുള്ള മയക്കുമരുന്നുകള്‍ കടത്താൻ ശ്രമിച്ച നാല് കള്ളക്കടത്തുകാരെ പിടികൂടിയെന്നാണ് റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവനയില്‍ പറയുന്നത്.

കള്ളക്കടത്തുകാര്‍ സഞ്ചരിച്ചിരുന്ന ബോട്ടും പിടിച്ചെടുത്തിട്ടുണ്ട്. നാല് പേരും അനധികൃതമായി ഒമാനിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുകയായിരുന്നു. കോസ്റ്റ് ഗാർഡ് പൊലീസ് കമാൻഡും ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് പ്രതിരോധ ഡയറക്ടറേറ്റ് ജനറലുമായി ചേര്‍ന്നായിരുന്നു തെരച്ചില്‍ നടത്തിയത്. പിടിയിലായവര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതായി റോയല്‍ ഒമാന്‍ പൊലീസിന്റെ ഔദ്യോഗിക പ്രസ്‍താവനയില്‍ അറിയിച്ചു. 


മസ്‍കത്ത്: തൊഴില്‍ നിയമ ലംഘനത്തിന്റെ പേരില്‍ (Labour law violations) ഒമാനില്‍ 23 പ്രവാസികളെ അറസ്റ്റ് ചെയ്‍തു (Expats arrested). സമുദ്ര - മത്സ്യബന്ധന നിയമങ്ങള്‍ ലംഘിച്ചവരും (Violating marine Fishing rules) ഇവരില്‍ ഉള്‍പ്പെടുന്നു. ഫിഷറീസ് കണ്‍ട്രോള്‍ വിഭാവും  (Fisheries control team) കോസ്റ്റ് ഗാര്‍ഡ് പൊലീസും (Coast guard Police) സംയുക്തമായി ദോഫാര്‍ ഗവര്‍ണറേറ്റില്‍ (Dhofar Governorate) നടത്തിയ പരിശോധനയിലാണ് പ്രവാസികളെ അറസ്റ്റ് ചെയ്‍തത്.

രാജ്യത്തെ സമുദ്ര മത്സ്യബന്ധന നിയമവും തൊഴില്‍ നിയമവും ലംഘിച്ച് അല്‍ ഹനിയ ദ്വീപിന് സമീപം അറബിക്കടലില്‍ മത്സ്യബന്ധനം നടത്തിയവരെ പിടികൂടുകയായിരുന്നുവെന്ന് അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. ആറ് മത്സ്യബന്ധന ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. നിയമലംഘകര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ദോഫാര്‍ ഗവര്‍ണറേറ്റിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് അഗ്രികള്‍ച്ചര്‍ ഫിഷറീസ് ആന്റ് വാട്ടര്‍ റിസോഴ്‍സസ് അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ദുബൈ- തിരുവനന്തപുരം വിമാന സർവീസ് വൈകിയത് മണിക്കൂറുകൾ
സൗദിയിലെ മലയാളി സാമൂഹിക പ്രവർത്തകൻ നിര്യാതനായി