
കുവൈത്ത് സിറ്റി: പ്രവാസി സ്ത്രീകളെ വിവാഹം കഴിക്കുന്ന കുവൈത്തി പുരുഷന്മാരുടെ എണ്ണത്തിൽ 27 ശതമാനം കുറവുണ്ടായതായി കണക്കുകൾ. 2025ലെ ആദ്യ മൂന്ന് മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോഴാണ് ഈ കുറവ്. 2025 ജനുവരി മുതൽ മാർച്ച് വരെ, കുവൈത്തി പുരുഷന്മാരും പ്രവാസി സ്ത്രീകളും തമ്മിൽ 239 വിവാഹങ്ങൾ നടന്നു. ഇത് 2024-ൽ 326 ആയിരുന്നു. ഗൾഫ് സ്ത്രീകളുമായുള്ള വിവാഹങ്ങളിലാണ് ഏറ്റവും കുറവുണ്ടായത്. 74 വിവാഹങ്ങളാണ് നടന്നത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 60 ശതമാനം കുറവാണ് വന്നിട്ടള്ളത്. 30 വിവാഹങ്ങളുമായി ബദൂൺ സ്ത്രീകൾ രണ്ടാം സ്ഥാനത്തും, 26 വീതം വിവാഹങ്ങളുമായി ഇറാഖി, സിറിയൻ സ്ത്രീകൾ തൊട്ടുപിന്നാലെയുമുണ്ട്. ഏഷ്യൻ സ്ത്രീകൾ 23 ഉം ഈജിപ്ഷ്യൻ സ്ത്രീകൾ 14 ഉം എന്നിങ്ങനെയാണ് കണക്കുകൾ. 2024-ലെ അതേ കാലയളവിൽ, കുവൈത്തി പുരുഷന്മാർ 122 ഗൾഫ് സ്ത്രീകളെയും, 27 ഇറാഖികളെയും, 54 ബിദൂനികളെയും , 17 സിറിയക്കാരെയും, 13 ജോർദാനിയക്കാരെയും, 12 ഈജിപ്തുകാരെയും, വിവാഹം കഴിച്ചുവെന്നാണ് കണക്കുകൾ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam