യുഎഇയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണം ഒരു വര്‍ഷത്തിന് ശേഷം വീണ്ടും നൂറില്‍ താഴെയായി

By Web TeamFirst Published Dec 4, 2022, 4:31 PM IST
Highlights

ഇതിന് മുമ്പ് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13നായിരുന്നു യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ നൂറില്‍ താഴെയെത്തുന്നത്. അന്ന് 92 കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്.

അബുദാബി: യുഎഇയില്‍ ഇന്ന് 74 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരു വര്‍ഷത്തിന് ശേഷമാണ് രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം നൂറില്‍ താഴെയെ‍ത്തുന്നത്. അതേസമയം രാജ്യത്ത് കൊവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയിരുന്ന ഏതാണ്ടെല്ലാ നിയന്ത്രണങ്ങളും ഇതിനോടകം തന്നെ പിന്‍വലിച്ചിട്ടുണ്ട്.

ഞായറാഴ്ച യുഎഇയില്‍ 74 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിക്കുകയും, രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 202 പേര്‍ രോഗമുക്തരാവുകയും ചെയ്‍തപ്പോള്‍ പുതിയ കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമില്ല. ഇതുവരെ 197.3 ദശലക്ഷ്യം കൊവിഡ് പരിശോധനകള്‍ രാജ്യത്ത് നടത്തിയിട്ടുണ്ട്. ഇതിന് മുമ്പ് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13നായിരുന്നു യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ നൂറില്‍ താഴെയെത്തുന്നത്. അന്ന് 92 കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്.

Read also:  ഒമാനില്‍ ആളുകളെ തട്ടിക്കൊണ്ടുപോകുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി പ്രചാരണം; നിഷേധിച്ച് പൊലീസ്

കൊവിഡ് പ്രതിസന്ധിക്കെതിരെ നടത്തിയ ശക്തമായ പോരാട്ടം ഏതാണ്ട് പൂര്‍ണമായി വിജയം കണ്ട സാഹചര്യത്തില്‍ യുഎഇയില്‍ ഇപ്പോള്‍ കാര്യമായ കൊവിഡ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലില്ല. അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനിയുടെ (സേഹ) കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന അബുദാബി, അല്‍ ഐന്‍, ദുബൈ, ഷാര്‍ജ, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ, റാസല്‍ഖൈമ എന്നിവിടങ്ങളിലെ കൊവിഡ് സ്‍ക്രീനിങ് സെന്ററുകള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ഇപ്പോള്‍ രാജ്യത്ത് നടക്കുന്ന ദേശീയ ദിനാഘോഷങ്ങളില്‍ ഉള്‍പ്പെടെ കൊവിഡ് നിയന്ത്രണങ്ങളോ മാസ്‍ക് ധരിക്കുന്നത് പോലുള്ള നിബന്ധനകളോ ഇല്ല. 

Read also: വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് പ്രതിശ്രുത വരനെ യുവതിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി

click me!