പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് യുവാവിനെ കഴുഞ്ഞു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

കെയ്‌റോ: വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രതിശ്രുത വരനായ യുവാവിനെ യുവതിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. ഈജിപ്തിലാണ് സംഭവം. പത്തൊമ്പതുകാരനാണ് കൊല്ലപ്പെട്ടത്.

ഈജിപ്തിന്റെ വടക്കന്‍ പ്രദേശത്തെ ഗാര്‍ബിയ ഗവര്‍ണറേറ്റില്‍ വെച്ച് വെള്ളിയാഴ്ചയാണ് ഇവരുടെ വിവാഹം നടത്താനിരുന്നത്. എന്നാല്‍ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് യുവാവിനെ കഴുഞ്ഞു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട യുവാവ് തന്റെ ഫ്‌ലാറ്റിലെത്തിയപ്പോള്‍ പ്രതിശ്രുത വധുവായ യുവതിയെയും കാമുകനെയും ഒരുമിച്ച് കണ്ടതായി യുവാവിന്റെ ബന്ധു പറഞ്ഞു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ഇത് പുറത്തറിയുമെന്ന ഭയത്തില്‍ യുവതി, തന്റെ കാമുകനുമായി ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നു. യുവാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മരണം ഉറപ്പാക്കി. മരിച്ചെന്ന് ഉറപ്പായതോടെ യുവതി തന്റെ മാതാവിനെ വിളിച്ച് പ്രതിശ്രുത വരന്‍ ബോധം കെട്ട് വീണെന്നും ആശുപത്രിയില്‍ കൊണ്ടുപോകുകയാണെന്നും പറഞ്ഞു. ആശുപത്രിയില്‍ നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ യുവാവിനെ ശ്വാസംമുട്ടിച്ചതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തി. ഇതോടെ ഇവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ യുവതി പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് കുറ്റം സമ്മതിച്ചു. കാമുകനുമായുള്ള ബന്ധത്തെ കുറിച്ച് പുറത്തറിയമെന്ന് ഭയന്നാണ് കൃത്യം നടത്തിയതെന്ന് യുവതി പറഞ്ഞു. 

Read More -  ടിക് ടോക് ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കി; സഹോദരനെ പെണ്‍കുട്ടി കുത്തിക്കൊന്നു

വിവാഹം കഴിഞ്ഞ് രണ്ടാഴ്ച; വിഷവാതകം ശ്വസിച്ച് നവവരന്‍ മരിച്ചു

അമ്മാന്‍: ജോര്‍ദാനില്‍ നവവരന്‍ വിഷവാതകം ശ്വസിച്ച് മരിച്ചു. ചൂടാക്കാന്‍ ഉപയോഗിക്കുന്ന ഉപകരണത്തില്‍ നിന്ന് പുറന്തള്ളിയ വാതകം ശ്വസിച്ചാണ് ഇയാള്‍ മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

Read More -  ചുവപ്പ് സിഗ്നല്‍ മറികടന്ന പ്രവാസി ഡ്രൈവര്‍ ജയിലിലായി; വന്‍തുക പിഴയും നാടുകടത്തലും ശിക്ഷ

വിവാഹം കഴിഞ്ഞ് രണ്ടാഴ്ച തികയുന്നതിന് മുമ്പാണ് യുവാവിന്റെ ദാരുണ മരണം. ഗ്യാസ് ചോര്‍ന്നതിനെ തുടര്‍ന്ന് വിഷവാതകം ശ്വസിച്ചാണ് യുവാവ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇയാളുടെ ഭാര്യയെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.