റിയാദ് വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോർഡ് വര്‍ധന

Published : Jul 10, 2023, 10:29 PM ISTUpdated : Jul 10, 2023, 10:30 PM IST
 റിയാദ് വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോർഡ് വര്‍ധന

Synopsis

ജിദ്ദ, അബ്ഹ, മദീന, ദമ്മാം, ജിസാൻ എന്നീ ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് ഇക്കൊല്ലം കൂടുതൽ സർവിസ് നടത്തിയതെങ്കിൽ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിൽ മുന്നിൽ ദുബൈ, കെയ്‌റോ, അമ്മാൻ, ദോഹ എന്നിവയാണ്.

റിയാദ്: ഏപ്രിൽ ഒന്ന് മുതൽ ജൂൺ 30 വരെയുള്ള കഴിഞ്ഞ ത്രൈമാസ കാലയളവിൽ റിയാദ് കിങ് ഖാലിദ് അന്തർദേശീയ വിമാനത്താവളം വഴി യാത്ര ചെയ്തത് 73 ലക്ഷം പേർ. കൊവിഡ് വ്യാപനത്തിന് തൊട്ടുമുമ്പ് 2019 ലെ ഇതേ കാലയളവിൽ ഇത് 71 ലക്ഷം യാത്രക്കാരായിരുന്നു. 2019 രണ്ടാം പാദത്തിൽ 78,000 യാത്രക്കാരിൽ നിന്ന് ഈ വർഷം രണ്ടാം പാദത്തിൽ ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണം 80,000-ലധികമായി വർദ്ധിച്ചു. റിയാദ് വിമാനത്താവള അതോറിറ്റിയുടെ 2023 രണ്ടാംപാദ പ്രവർത്തന റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.

റിപ്പോർട്ട് അനുസരിച്ച് വിമാനസർവിസുകളുടെ എണ്ണത്തിലും ആറ് ശതമാനം വർധന രേഖപ്പെടുത്തി. 2019 ലെ രണ്ടാം പാദത്തിൽ 48,000 സർവിസുകളാണ് രേഖപ്പെടുത്തിയതെങ്കിൽ കഴിഞ്ഞ ത്രൈമാസത്തിൽ ഇത് 51,000 ആയി ഉയർന്നു. പ്രതിദിന വിമാനങ്ങളുടെ ശരാശരി എണ്ണം 531 ൽനിന്ന് 562 ആയി. 2019 ലെ ഇതേ കാലയളവിലെ 86 യാത്രാ ലക്ഷ്യസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത്തവണ 90 ആയി ഉയർന്നു. 24 ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളും 66 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളുമാണവ.

ജിദ്ദ, അബ്ഹ, മദീന, ദമ്മാം, ജിസാൻ എന്നീ ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് ഇക്കൊല്ലം കൂടുതൽ സർവിസ് നടത്തിയതെങ്കിൽ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിൽ മുന്നിൽ ദുബൈ, കെയ്‌റോ, അമ്മാൻ, ദോഹ എന്നിവയാണ്. ഗതാഗത, ചരക്ക് സേവനങ്ങൾ നൽകുന്ന വാണിജ്യ വിമാനക്കമ്പനികളുടെ സർവിസിൽ 30 ശതമാനം വർധനവാണ് ഇക്കൊല്ലമുണ്ടായത്. 2019-ൽ 39 കമ്പനികൾ സർവിസ് നടത്തിയ സ്ഥാനത്ത് ഇക്കൊല്ലം 51 കമ്പനികളായി ഉയർന്നു.

Read Also - തേനീച്ചക്കൂടുകള്‍ അടങ്ങിയ പെട്ടിയില്‍ മയക്കുമരുന്ന് കടത്ത്; പിടികൂടിയത് ഒരു ലക്ഷത്തിലേറെ ലഹരി ഗുളികകള്‍

കാർഗോ മേഖലയിൽ 43 ശതമാനം വളർച്ചയാണ് കൈവരിച്ചത്. 2019 ൽ ഇതേ കാലയളവിലെ കാർഗോ നിരക്ക് 58,000 ടണ്ണായിരുന്നത് ഇക്കൊല്ലം 83,000 ടണ്ണായി ഉയർന്നു. കിങ് ഖാലിദ് വിമാനത്താവളത്തിെൻറ തുടർച്ചയായ വളർച്ച പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ റിയാദ് നഗരത്തിെൻറ സ്ഥാനം അടയാളപ്പെടുത്തുന്നതാണെന്ന് എയർപോർട്ട് കമ്പനി സി.ഇ.ഒ മുസഅദ് അബ്ദുൽ അസീസ് അൽദാവൂദ് പറഞ്ഞു. തിരക്കുള്ള സമയത്ത് വർധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം ഉൾക്കൊള്ളുന്നതിനും അവരുടെ സൗകര്യങ്ങൾ നിലനിർത്തുന്നതിനും മാനുഷികവും സാങ്കേതികവുമായ കഴിവുകൾ പ്രയോജനപ്പെടുത്തേണ്ട ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട