യുഎഇയില്‍ 210 നഴ്സുമാര്‍ക്ക് തൊഴിലവസരം; രജിസ്ട്രേഷന്‍ തുടങ്ങി

Published : Aug 03, 2019, 02:23 PM ISTUpdated : Aug 03, 2019, 04:07 PM IST
യുഎഇയില്‍ 210 നഴ്സുമാര്‍ക്ക് തൊഴിലവസരം; രജിസ്ട്രേഷന്‍ തുടങ്ങി

Synopsis

ജനറല്‍ ഒപിഡി., മെഡിക്കല്‍ സര്‍ജിക്കല്‍ വാര്‍ഡ്, ഒ.റ്റി, എല്‍ഡിആര്‍ ആന്റ് മിഡ് വൈഫ്, എന്‍ഐസിയു, ഐസിയു ആന്റ് എമര്‍ജന്‍സി, നഴ്‌സറി, എന്‍ഡോസ്‌കോപി, കാത്‍ലാബ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍.

തിരുവനന്തപുരം: യുഎഇയിലെ എമിറേറ്റ്സ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന 210 നഴ്‌സുമാര്‍ക്ക് ഉടന്‍ നിയമനം നല്‍കും. ഇതുമായി ബന്ധപ്പെട്ട് എമിറേറ്റ്സ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലുമായി നോര്‍ക്ക റൂട്ട്‌സ് കരാര്‍ ഒപ്പുവച്ചു. ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്. യുഎഇയില്‍ നോര്‍ക്ക റൂട്ട്‌സ് മുഖേന ഇത്തരത്തില്‍ വലിയൊരു നിയമനം ആദ്യമായാണ് നടക്കുന്നത്. 

ജനറല്‍ ഒപിഡി., മെഡിക്കല്‍ സര്‍ജിക്കല്‍ വാര്‍ഡ്, ഒ.റ്റി, എല്‍ഡിആര്‍ ആന്റ് മിഡ് വൈഫ്, എന്‍ഐസിയു, ഐസിയു ആന്റ് എമര്‍ജന്‍സി, നഴ്‌സറി, എന്‍ഡോസ്‌കോപി, കാത്‍ലാബ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. ബിഎസ്‍സി നഴ്‌സിങ് ബിരുദവും മൂന്ന് വര്‍ഷത്തെ തൊഴില്‍പരിചയമുള്ള 40 വയസ്സിന് താഴെ പ്രായമുള്ള വനിതാ നഴ്‌സുമാര്‍ക്കാണ് നിയമനം നല്‍കുന്നത്. 4000 ദിര്‍ഹം മുതല്‍ 5000 ദിര്‍ഹം വരെ (ഏകദേശം 75000 മുതല്‍ 94000 രൂപ വരെ) അടിസ്ഥാന ശമ്പളം ലഭിക്കും. മേല്‍പറഞ്ഞ യോഗ്യതയോടൊപ്പം ദുബായ് ഹെല്‍ത്ത് അതോറിറ്റി ലൈസന്‍സുമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. 

താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റ, ലൈസന്‍സിന്റെ പകര്‍പ്പ്, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം 2019 ആഗസ്റ്റ് 31ന് മുമ്പായി rmt1.norka@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കോള്‍ സേവനം ) 0471- 2770577, 0471-2770540 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റിയാദിൽ ചികിത്സയിലിരിക്കെ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ