യുഎഇ ഫ്രീസോണ്‍ മുന്‍ സിഇഒക്ക് 10 വര്‍ഷം തടവ്

By Web TeamFirst Published Aug 3, 2019, 11:47 AM IST
Highlights

ഫ്രീ ട്രേഡ് സോണ്‍ മുന്‍ സിഇഒയും ഡയറക്ടര്‍ ജനറലുമായ ഉസാമ അല്‍ ഒമരിയാണ് ശിക്ഷിക്കപ്പെട്ടത്. 

റാസല്‍ഖൈമ: റാസല്‍ഖൈമ ഫ്രീ ട്രേഡ് സോണ്‍ അതോരിറ്റി മുന്‍ സിഇഒക്ക് കോടതി പത്തുവര്‍ഷം ജയില്‍ശിക്ഷ വിധിച്ചു. പൊതുഖജനാവില്‍ നിന്ന് 21.3 ലക്ഷം ദിര്‍ഹം അപഹരിച്ച കേസിലാണ് കോടതിയുടെ വിധി. കേസില്‍ ഉള്‍പ്പെട്ട മറ്റൊരു ഉദ്യോഗസ്ഥന് മൂന്ന് വര്‍ഷം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്.

ഫ്രീ ട്രേഡ് സോണ്‍ മുന്‍ സിഇഒയും ഡയറക്ടര്‍ ജനറലുമായ ഉസാമ അല്‍ ഒമരിയാണ് ശിക്ഷിക്കപ്പെട്ടത്. ഇദ്ദേഹം മുന്‍കൈയെടുത്ത് 'സ്ഥാപിച്ച' വ്യാജ കമ്പനിക്ക് വര്‍ഷങ്ങളോളം പൊതുഖജനാവില്‍ നിന്ന് വെറുതെ പണം നല്‍കിയെന്നതാണ് തെളിഞ്ഞത്. മറ്റൊരു ഉദ്യോഗസ്ഥനായ അബ്‍ദുല്‍റഹീം മിര്‍സഖിനാണ് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചത്. ഇരുവരും ചേര്‍ന്ന് തട്ടിയെടുത്ത 21.28 ലക്ഷം ദിര്‍ഹം തിരിച്ചടയ്ക്കണമെന്നും അത്രയും തുക പിഴയടയ്ക്കണമെന്നും കോടതി വിധിച്ചിട്ടുണ്ട്.

click me!