
മക്ക: മക്ക ഹറമിൽ തീർത്ഥാടകർക്ക് സേവനം നൽകുന്നതിനായി വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരെ ആഭ്യന്തര മന്ത്രാലയം നിയമിച്ചു. വിവിധ രാജ്യക്കാരായ തീർത്ഥാടകരും വിശ്വാസികളുമാണ് ഹറമിൽ എത്തുന്നത്. ഇവരുമായി ഫലപ്രദമായ രീതിയിൽ ആശയവിനിമയം നടത്താനാണ് വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നത്. ഫ്രഞ്ച്, തുർക്കിഷ്, ഇന്തോനേഷ്യൻ, ഉറുദു തുടങ്ങി വിവിധ ഭാഷകളിലൂടെ തീർത്ഥാടകർക്ക് ആവശ്യമായ സേവനങ്ങൾ ഇത്തരത്തിൽ നിയോഗിച്ചിട്ടുള്ള സുരക്ഷാ ഉദ്യോഗസ്ഥർ വഴി നൽകുന്നതായിരിക്കും. ഇവർ 24 മണിക്കൂറും പ്രവർത്തന സജ്ജരായിരിക്കും.
വിവിധ ഭാഷകളിൽ ആശയ വിനിമയം നടത്തുന്നതിനായി സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകാറുണ്ട്. മക്കയിലെത്തുന്ന ഭക്തർക്ക് നൽകുന്ന സേവനങ്ങൾ കൂടുതൽ മികവുറ്റതാക്കാനാണ് ലോക ഭാഷകൾ കൈകാര്യം ചെയ്യാനറിയുന്ന ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നതെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
read more: പ്രവാസികൾക്ക് തിരിച്ചടി, ആരോഗ്യരംഗത്തെ നാല് ജോലികളിൽ സ്വദേശിവത്കരണം നടപ്പാക്കുന്നത് ഏപ്രിൽ 17 മുതൽ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam