ഖത്തറില്‍‍ ഷോപ്പിങ്ങിനിടെ ഉപഭോക്താവ് ബോധരഹിതനായത് കൊവിഡ് മൂലമെന്ന് പ്രചാരണം; വിശദീകരണവുമായി അധികൃതര്‍

By Web TeamFirst Published Apr 26, 2020, 4:27 PM IST
Highlights

പെട്ടെന്നുണ്ടായ തളര്‍ച്ചയെ തുടര്‍ന്നാണ് ഷോപ്പിങ്ങിനിടെ ഉപഭോക്താവ് ബോധരഹിതനായി വീണത്. അടിയന്തര വൈദ്യസഹായം നല്‍കിയതായും വ്യക്തി സുഖം പ്രാപിച്ചതായും മന്ത്രാലയം ട്വീറ്റ് ചെയ്തു.
 

ദോഹ: ഖത്തറില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഷോപ്പിങിനിടെ ഉപഭോക്താവ് ബോധരഹിതനായി വീണത് കൊവിഡ് 19 രോഗബാധ മൂലമല്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്ന് മന്ത്രാലയം ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

ഷോപ്പിങ്ങിനിടെ ഉപഭോക്താവ് ബോധരഹിതനായി വീണത് കൊവിഡ് 19 മൂലമാണെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. പെട്ടെന്നുണ്ടായ തളര്‍ച്ചയെ തുടര്‍ന്നാണ് ഷോപ്പിങ്ങിനിടെ ഉപഭോക്താവ് ബോധരഹിതനായി വീണത്. അടിയന്തര വൈദ്യസഹായം നല്‍കിയതായും വ്യക്തി സുഖം പ്രാപിച്ചതായും മന്ത്രാലയം ട്വീറ്റ് ചെയ്തു. 
 

click me!