
കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികളുടെ താമസാനുമതി അഞ്ച് വർഷമായി നിശ്ചയിക്കണമെന്ന് ജനസംഖ്യാ ക്രമീകരണത്തിനായുള്ള ഉന്നതാധികാര സമിതി. ജനസംഖ്യാ ക്രമീകരണവും സ്വദേശികൾക്ക് തൊഴിൽ ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് നിർദ്ദേശം.
കുവൈത്തിലെ വിദേശികളെ പ്രതികൂലമായി ബാധിക്കുന്ന വിഷയമാണ് വീണ്ടും സജീവമായി രംഗത്തെത്തിയിരിക്കുന്നത്. അഞ്ച് വർഷത്തിൽ കൂടുതൽ വിദേശികൾക്ക് താമസാനുമതി നൽകരുതെന്ന് ജനസംഖ്യ ക്രമീകരണത്തിനുള്ള ഉന്നതാധികാര സമതി നിർദ്ദേശിച്ചു. നിലവിൽ 14 ലക്ഷം സ്വദേശികളുള്ള കുവൈത്തിൽ വിദ്ദേശികളുടെ എണ്ണം 30 ലക്ഷം കവിഞ്ഞു. ഇതിൽ സന്തുലിതാവസ്ഥ കൊണ്ടുവരികയാണ് പുതിയ നിർദ്ദേശത്തിലൂടെ സമിതി ഉദ്ദേശിക്കുന്നത്.
സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കാൻ വിദേശികളുടെ എണ്ണം കുറയ്ക്കണമെന്ന നിലപാടാണ് കുവൈത്തിലെ ഭൂരിഭാഗം പാർലമെന്റ് അംഗങ്ങൾക്കുമുള്ളത്. തൊഴിലുമായി ബന്ധപ്പെട്ട് വിദേശികൾക്ക് ക്വാട്ട നിശ്ചയിക്കണമെന്നും വിദേശികളെ അഞ്ച് വർഷത്തിൽ കൂടുതൽ രാജ്യത്ത് തങ്ങാൻ അനുവദിക്കരുതെന്നുമുള്ള അവശ്യം പാർലമെൻറിൽ പല പ്രാവിശ്യം ഉയർന്നതാണ്. 6.7 ലക്ഷം വിദേശികൾ ജോലി ചെയ്യുന്നത് ഗാർഹിക മേഖലയിലാണ്. നിർദ്ദേശം പ്രാബല്യത്തിൽ വന്നാൽ ഏറ്റും കൂടുതൽ ബാധിക്കുക ഇന്ത്യക്കാരെയായിരിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam