ഒമാന്‍ എയര്‍ നിരവധി സര്‍വീസുകള്‍ റദ്ദാക്കി; കേരളത്തിലേക്കുള്ള വിമാനങ്ങളും മുടങ്ങും

Published : Oct 14, 2019, 10:27 AM IST
ഒമാന്‍ എയര്‍ നിരവധി സര്‍വീസുകള്‍ റദ്ദാക്കി; കേരളത്തിലേക്കുള്ള വിമാനങ്ങളും മുടങ്ങും

Synopsis

ബോയിങ് 737 മാക്സ് വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം തുടരുന്ന സാഹചര്യത്തില്‍ ഒമാന്‍ എയര്‍ നിരവധി സര്‍വീസുകള്‍ റദ്ദാക്കി.

മസ്‍കത്ത്: ഒക്ടോബര്‍ 31 വരെയുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കിയതായി ഒമാന്‍ എയര്‍ അറിയിച്ചു. ബോയിങ് 737 മാക്സ് വിമാനങ്ങള്‍ ക്ക് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി ഏര്‍പ്പെടുത്തിയ നിരോധനം തുടരുന്ന സാഹചര്യത്തിലാണ് സര്‍വീസുകള്‍ റദ്ദാക്കാന്‍ കമ്പനി നിര്‍ബന്ധിതമായത്.

ഒമാനില്‍ നിന്ന് കൊളംബോ, ഹൈദരാബാദ്, ജയ്‍പൂര്‍, ഗോവ, ജിദ്ദ, കറാച്ചി, സലാല, മദീന, കാഠ്‍മണ്ഡു, തെ‍ഹ്റാന്‍, ദോഹ, അമ്മാന്‍, നെയ്റോബി, ബാങ്കോക്ക്, ദുബായ്, കുവൈത്ത്, ബഹ്റൈന്‍, ദമ്മാം, റിയാദ്, ലാഹോര്‍, കോഴിക്കോട് തുടങ്ങിയ സെക്ടറുകളിലെ സര്‍വീസുകള്‍ റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പകരം വിമാനങ്ങളിലോ ലഭ്യമായ മറ്റ് സര്‍വീസുകളിലോ യാത്രാ സൗകര്യം ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ യാത്രയ്ക്ക് മുന്നോടിയായി സര്‍വീസുകളുടെ വിവരങ്ങള്‍ പരിശോധിക്കുകയോ ഒമാന്‍ എയര്‍ കോള്‍ സെന്ററുമായി ബന്ധപ്പെടുകയോ ചെയ്യണമെന്നാണ് അറിയിപ്പ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ
ക്വിസ് പ്രോഗ്രാമിൽ മോശം ചോദ്യങ്ങൾ ചോദിച്ച യുവതി കുവൈത്തിൽ അറസ്റ്റിൽ