
മസ്‌കറ്റ്: ഒമാന്‍റെ ദേശീയ വിമാന കമ്പനിയായ ഒമാൻ എയറിൽ യാത്രക്കാരുടെ എണ്ണത്തിൽ എട്ടു ശതമാനം വർധന. 2025ൽ ഒമാൻ എയറിൽ 50.8 ലക്ഷം യാത്രക്കാരാണ് യാത്ര ചെയ്തത്. കാര്യക്ഷമത, ദീർഘകാല വളർച്ച, മെച്ചപ്പെട്ട യാത്രാനുഭവം എന്നിവ ലക്ഷ്യമിട്ട് നടപ്പാക്കിയ നടപടികളുടെ ഫലപ്രാപ്തിയാണ് ഈ നേട്ടമെന്ന് ഒമാൻ എയർ പറഞ്ഞു.
2025ൽ 58 ലക്ഷം യാത്രക്കാരാണ് ഒമാൻ എയർ തെരഞ്ഞെടുത്തത്. 2024-നെ അപേക്ഷിച്ച് 8 ശതമാനവും, 2022-നെ അപേക്ഷിച്ച് 57 ശതമാനവും വർധനവാണ് ഈ മേഖലയിൽ ഉണ്ടായത്. വിപണിയിലെ പൊതുവായ വളർച്ചാ നിരക്കിനേക്കാൾ ഏറെ മുന്നിലാണ് ഒമാൻ എയർ ഇപ്പോൾ.
മൊത്തം യാത്രക്കാരിൽ 64 ശതമാനവും ഒമാനിലേക്ക് നേരിട്ട് എത്തിയവരാണ്. മുൻ വർഷത്തെ അപേക്ഷിച്ച് ഈ വിഭാഗത്തിൽ 34 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. വിമാനങ്ങളിലെ സീറ്റുകൾ ഉപയോഗപ്പെടുത്തുന്നതിൽ വലിയ പുരോഗതിയുണ്ടായി. 2024-ൽ ഇത് 76 ശതമാനമായിരുന്നെങ്കിൽ 2025-ൽ 82 ശതമാനമായി ഉയർന്നു.
പുതിയ റൂട്ടുകൾ ആരംഭിച്ചതും സർവീസുകളുടെ എണ്ണം കൂട്ടിയതും മറ്റു വിമാനക്കമ്പനികളുമായുള്ള പങ്കാളിത്തവും വളർച്ചയ്ക്ക് കരുത്തേകി. സുസ്ഥിരമായ വളർച്ചയും യാത്രക്കാർക്ക് മികച്ച യാത്രാനുഭവം ഉറപ്പാക്കാനും ഒമാൻ എയർ പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി. വിനോദസഞ്ചാര മേഖലയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള ഒമാന്റെ 'വിഷൻ 2040' പദ്ധതികൾക്കും ഈ നേട്ടം വലിയ പിന്തുണയാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam