ഇസ്റാഅ് മിഅ്റാജ്; അവധി പ്രഖ്യാപിച്ച് കുവൈത്തും ഒമാനും

Published : Jan 07, 2026, 05:00 PM IST
holiday

Synopsis

ഇസ്റാഅ് മിഅ്റാജ് പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് കുവൈത്തും ഒമാനും. 2019 മുതൽ നിലവിൽ വന്ന പുതിയ നയമനുസരിച്ച് ഇസ്രാഅ് വൽ മിഅ്‌റാജ് ദിനത്തിന് പ്രത്യേക അവധി നൽകുന്ന പതിവ് യുഎഇ അധികൃതർ ഒഴിവാക്കിയിരുന്നു.

മസ്കറ്റ്: ഇസ്റാഅ് വൽ മിഅ്‌റാജ് ദിനത്തിന് മുന്നോടിയായി വിവിധ ഗൾഫ് രാജ്യങ്ങളിലെ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. ഇസ്റാഅ് വൽ മിഅ്‌റാജ് പ്രമാണിച്ച് കുവൈത്തിലും ഒമാനിലും ഔദ്യോഗിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കുവൈത്തിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ജനുവരി 18ന് പൊതു അവധിയായിരിക്കും.

ഒമാനും ഇതേ ദിവസം പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. യുഎഇയിൽ ഈ ദിനത്തിൽ പൊതു അവധി ഉണ്ടായിരിക്കില്ല. 2019 മുതൽ നിലവിൽ വന്ന പുതിയ നയമനുസരിച്ച് ഇസ്രാഅ് വൽ മിഅ്‌റാജ് ദിനത്തിന് പ്രത്യേക അവധി നൽകുന്ന പതിവ് യുഎഇ അധികൃതർ ഒഴിവാക്കിയിരുന്നു. ഇതിന് പകരമായി രണ്ട് പെരുന്നാൾ ആഘോഷങ്ങൾക്ക് കൂടുതൽ ദിവസത്തെ അവധി നൽകുന്ന രീതിയാണ് ഇപ്പോൾ യുഎഇ പിന്തുടരുന്നത്. അതിനാൽ യുഎഇയിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ പതിവുപോലെ പ്രവർത്തിക്കും. ഹിജ്‌റ കലണ്ടറിലെ റജബ് മാസം 27-ാം രാവിലാണ് പ്രവാചകൻ മുഹമ്മദ് നബി മക്കയിലെ ഹറം പള്ളിയിൽ നിന്ന് ജറുസലേമിലെ അൽ അഖ്‌സ പള്ളിയിലേക്കും അവിടെ നിന്ന് ആകാശലോകങ്ങളിലേക്കും പ്രയാണം നടത്തിയതിന്റെ ഓർമ വിശ്വാസികൾ പുതുക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ മലയാളിക്ക് 140,000 ദിർഹം സമ്മാനം
റെസിഡൻസി ഫീസിൽ ഇളവില്ല, വ്യാജ വാർത്തകൾ തള്ളി കുവൈത്ത് ആഭ്യന്തര മന്ത്രാലയം