പൊലീസ് ദിനാഘോഷം, ജനുവരി 8ന് റോയൽ ഒമാൻ പൊലീസിന് അവധി

Published : Jan 08, 2026, 01:39 PM IST
royal oman police

Synopsis

ജനുവരി 8ന് റോയൽ ഒമാൻ പൊലീസിന് അവധി. പൊലീസ് ദിനാഘോഷത്തിന്‍റെ ഭാഗമായാണ് ഔദ്യോഗിക ഡ്യൂട്ടി സമയക്രമത്തിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് അവധി അനുവദിച്ചിരിക്കുന്നത്.

മസ്കറ്റ്: റോയൽ ഒമാൻ പൊലീസിന് ജനുവരി 8 വ്യാഴാഴ്ച ഔദ്യോഗിക അവധിയായി പ്രഖ്യാപിച്ചു. വാർഷിക പൊലീസ് ദിനാഘോഷത്തിന്‍റെ ഭാഗമായാണ് ഔദ്യോഗിക ഡ്യൂട്ടി സമയക്രമത്തിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് അവധി അനുവദിച്ചിരിക്കുന്നത്. സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടറേറ്റ് ജനറൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

ഔദ്യോഗിക പ്രവൃത്തി സമയം അനുസരിച്ച് സേവനം നടത്തുന്ന പൊലീസ് യൂണിറ്റുകൾക്കും വിഭാഗങ്ങൾക്കുമാണ് അവധി ബാധകമാകുക. അതേസമയം പൊതുജന സേവനങ്ങൾ തടസ്സപ്പെടില്ലെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി. എല്ലാ പൊലീസ് സ്റ്റേഷനുകളും സർവീസ് സെന്‍ററുകളും പതിവുപോലെ 24 മണിക്കൂറും പ്രവർത്തനം തുടരുകയും, പൊതുസുരക്ഷയും നിയമപരിപാലനവും ഉറപ്പാക്കുകയും ചെയ്യും.

 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നെസ്‌ലെയുടെ ചില ബേബി ഫോർമുല ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കുന്നു, ബാക്ടീരിയ സാന്നിധ്യം, മുൻകരുതൽ നടപടിയെന്ന് യുഎഇ
ഉപ്പയും ഉമ്മയും സഹോദരനും ഉമ്മുമ്മയും ഖബറിലടങ്ങി, ദുഃഖം താങ്ങാനാവാതെ അവർ അഞ്ച് കൂടപിറപ്പുകൾ