Mandatory Vaccination : ഒമാനിലേക്കുള്ള പ്രവേശനത്തിന് രണ്ട് ഡോസ് വാക്സിന്‍ നിര്‍ബന്ധമാക്കി

By Web TeamFirst Published Dec 27, 2021, 6:08 PM IST
Highlights

യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലവും ഹാജരാക്കണം. പുതിയ തീരുമാനം പ്രാബല്യത്തില്‍ വന്നു. ജനുവരി 31 വരെ ഈ തീരുമാനം നിലനില്‍ക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

മസ്‌കറ്റ്: ഒമാനിലേക്ക്(Oman) പ്രവേശിക്കുന്ന 18 വയസ്സിനും അതിന് മുകളിലുമുള്ള പ്രവാസികള്‍ക്ക് (expats)രണ്ട് ഡോസ് കൊവിഡ് വാക്‌സിനേഷന്‍(Covid Vaccination) നിര്‍ബന്ധമാക്കി സുപ്രീം കമ്മറ്റിയുടെ ഉത്തരവ്. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന സുപ്രീം കമ്മറ്റിയുടേതാണ് തീരുമാനം.

യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലവും ഹാജരാക്കണം. പുതിയ തീരുമാനം പ്രാബല്യത്തില്‍ വന്നു. ജനുവരി 31 വരെ ഈ തീരുമാനം നിലനില്‍ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സിംബാബ്വെ, ലസൂട്ടു, സ്വാസിലാന്‍ഡ്, മൊസാംബിക് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീം കമ്മറ്റി പിന്‍വലിച്ചു. 

ഒമാനില്‍ ഒമിക്രോണ്‍ സംശയിക്കുന്നത് 90 പേര്‍ക്ക്; ഇതുവരെ സ്ഥിരീകരിച്ചത് 16 കേസുകള്‍

മസ്‍കത്ത്: ഒമാനില്‍ ഇതുവെര കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം (Omicron varient) 16 പേരില്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിലെ (Ministry of Health) ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. രാജ്യത്ത് ഒമിക്രോണ്‍ സംശയിക്കപ്പെടുന്ന 90 പേര്‍ കൂടി ഇപ്പോള്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യ മന്ത്രാലയത്തിലെ ഡിസീസ് സര്‍വൈലന്‍സ് ആന്റ് കണ്‍ട്രോള്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ (Director General of Disease Surveillance and Control) ഡോ. സൈഫ് ബിന്‍ സലീം അല്‍ അബ്‍രി പറഞ്ഞു.

തിങ്കളാഴ്‍ച ഒമാന്‍ സുപ്രീം കമ്മിറ്റിയുടെ വാര്‍ത്താ സമ്മേളനത്തില്‍ വെച്ചാണ് രാജ്യത്തെ ഇപ്പോഴത്തെ ഒമിക്രോണ്‍ സാഹചര്യം അധികൃതര്‍ വിശദമാക്കിയത്. രോഗബാധ സംശയിക്കപ്പെടുന്നവരുടെ സാമ്പിളുകള്‍ ജെനിറ്റിങ് സീക്വന്‍സിങ് പരിശോധനയ്‍ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം രോഗം ഒമിക്രോണ്‍ സ്ഥിരീകരിച്ചവരെല്ലാം വാക്സിനെടുത്തവരാണ്. എല്ലാവരും നല്ല ആരോഗ്യ സ്ഥിതിയിലാണുള്ളത്. ഇവര്‍ക്ക് വളരെ നിസാരമായ രോഗ ലക്ഷണങ്ങള്‍ മാത്രമേ ഉള്ളൂവെന്നും അത് ഏറെ ആശ്വാസകരമാണെന്നും ഡോ. സൈഫ് ബിന്‍ സലീം അല്‍ അബ്‍രി പറഞ്ഞു.

click me!