പ്രവാസികൾക്ക് കോളടിച്ചു, ആകെ മൂന്ന് ദിവസം അവധി; ഒമാനിൽ നബിദിന അവധി പ്രഖ്യാപിച്ചു, സ്വകാര്യ മേഖലയ്ക്കും ബാധകം

Published : Sep 08, 2024, 05:47 PM IST
പ്രവാസികൾക്ക് കോളടിച്ചു, ആകെ മൂന്ന് ദിവസം അവധി; ഒമാനിൽ നബിദിന അവധി പ്രഖ്യാപിച്ചു, സ്വകാര്യ മേഖലയ്ക്കും ബാധകം

Synopsis

പൊതു, സ്വകാര്യ മേഖലയ്ക്ക് അവധി ബാധകമാണ്. 

മസ്കറ്റ്: ഒമാനില്‍ നബിദിനത്തോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു. സെപ്തംബര്‍ 15നാണ് ഔദ്യോഗിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് അവധി ബാധകമാണ്. വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി കണക്കാക്കുമ്പോള്‍ ആകെ മൂന്ന് ദിവസത്തെ അവധിയാണ് ഒമാനില്‍ ലഭിക്കുക.

Read Also -  ഓടുന്ന ഓട്ടത്തിനിടെ നടുറോഡിൽ ബ്രേക്ക് ചവിട്ടി ഡ്രൈവര്‍; പിന്നെ കൂട്ടിയിടി, അപകട ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിൽ

അതേസമയം ദേശീയ ദിനത്തോടനുബന്ധിച്ച് സൗദി അറേബ്യയിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നാല് ദിവസത്തെ അവധിയാണ് സർക്കാർ, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങൾക്ക് ലഭിക്കുക.  സെപ്റ്റംബർ 23 തിങ്കളാഴ്ചയാണ് 94-ാമത് ദേശീയ ദിനം. 20 വെള്ളിയാഴ്ച മുതൽ 23 തിങ്കൾ വരെയായിരിക്കും അവധി നൽകുക. ശനി, ഞായർ വാരാന്ത്യങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചത്.  

https://www.youtube.com/watch?v=QJ9td48fqXQ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കുവൈത്ത് പൗരനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി കസ്റ്റഡിയിൽ, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം
പാസ്പോർട്ടും എമിറേറ്റ്സ് ഐഡിയും ഒരുമിച്ച് പുതുക്കാം, പുതിയ സേവനം ആരംഭിച്ച് യുഎഇ