
മസ്കറ്റ്: 2026 വർഷത്തേക്കുള്ള ഔദ്യോഗിക അവധി കലണ്ടർ പ്രഖ്യാപിച്ച് ഒമാൻ സർക്കാർ. തൊഴിൽ മന്ത്രാലയത്തിന്‍റെ സ്ഥിരീകരണത്തോടെയാണ് പുതിയ അവധി പട്ടിക പുറത്തിറക്കിയത്. സർക്കാർ-സ്വകാര്യ മേഖലകളിലെ പ്രവർത്തനങ്ങൾ മുൻകൂട്ടി ക്രമീകരിക്കാൻ സഹായിക്കുന്നതിനായി എല്ലാ വർഷവും നേരത്തെ അവധികൾ പ്രഖ്യാപിക്കുന്ന പുതിയ നയത്തിന്‍റെ ഭാഗമായാണ് ഈ തീരുമാനം.
2026 ജനുവരി 15 വ്യാഴാഴ്ച സുൽത്താൻ ഹൈതം ബിൻ താരിഖ് സിംഹാസനമേറിയ ദിനത്തിന്‍റെ വാർഷികമായി ‘അക്സഷൻ ഡേ’ ആചരിക്കും.
നവംബർ 25, 26 തീയതികളിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ ദേശീയ ദിന അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ജനുവരി 18 ഞായറാഴ്ച അൽ ഇസ്റാഅ് വൽ മിഅ്റാജ് (ഇസ്റാ-മിഅ്റാജ്) ദിനമായി ആചരിക്കും.
ജൂൺ 18 വ്യാഴാഴ്ച ഇസ്ലാമിക് പുതുവത്സരം.
ഓഗസ്റ്റ് 27 വ്യാഴാഴ്ച പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം എന്നിവയ്ക്കും ഔദ്യോഗിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
2026 ജനുവരിയിൽ തന്നെ രണ്ട് പൊതു അവധികളാണ് ഒമാനിൽ വരുന്നത്. അക്സഷൻ ഡേയും അൽ ഇസ്റാഅ് വൽ മിഅ്റാജും. സുൽത്താൻ ഹൈതം ബിൻ താരിഖ് സിംഹാസനമേറിയ ദിനത്തിന്റെ ഓർമ്മപ്പെടുത്തലായാണ് ജനുവരി 15ന് അവധി നൽകുന്നത്.
തുടർച്ചയായ സേവനം ആവശ്യമായ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ ഔദ്യോഗിക അവധി ദിനങ്ങളിലും പ്രവർത്തിക്കേണ്ടിവന്നാൽ, നിലവിലുള്ള തൊഴിൽ നിയമങ്ങൾ അനുസരിച്ച് ജീവനക്കാർക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകണമെന്ന് തൊഴിൽ മന്ത്രാലയം നിർദ്ദേശിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam