ഒമാനില്‍ തൊഴില്‍ മേഖലകളില്‍ പരിഷ്കരണം; വിരമിക്കല്‍ പ്രായപരിധി നിശ്ചയിച്ചു

By Web TeamFirst Published Jun 2, 2020, 2:35 PM IST
Highlights

രാജ്യത്തെ യുവ തൊഴിലന്വേഷകര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഒമാന്‍ മന്ത്രിസഭയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയത്തിന്റെ പ്രഖ്യാപനം.

മസ്കറ്റ്: ഒമാനിലെ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ വിരമിക്കല്‍ പ്രായപരിധി നിശ്ചയിച്ചു. അറുപതു വയസ്സിന് മുകളിലുള്ളവര്‍ വിരമിക്കണമെന്ന് ഒമാന്‍ ധനകാര്യ മന്ത്രാലയം. ഇന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു .

രാജ്യത്തെ  യുവ തൊഴിലന്വേഷകര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഒമാന്‍ മന്ത്രിസഭയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയത്തിന്റെ പ്രഖ്യാപനം. ഒമാനിലെ  തൊഴില്‍ വിപണി, തൊഴില്‍ നയങ്ങള്‍ എന്നിവ നിയന്ത്രിക്കുന്നത് സംബന്ധിച്ച് മന്ത്രിസഭ എടുത്ത തീരുമാനത്തിലാണ്  60 വയസ്സിനു മുകളിലുള്ള ജീവനക്കാര്‍  നിര്‍ബന്ധമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളില്‍ നിന്ന് വിരമിക്കണം എന്ന് വ്യക്തമാക്കുന്നത്.

അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു; ഒമാനില്‍ കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം

യുഎഇയിലേക്ക് മടങ്ങാനൊരുങ്ങുന്ന മലയാളികളടക്കമുള്ള താമസ വിസക്കാര്‍ക്ക് നിര്‍ദ്ദേശവുമായി അധികൃതര്‍

click me!