
മസ്കറ്റ്: ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ 78 പേര്‍ കൊല്ലപ്പെടുകയും 4,000 ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വന്‍ സ്ഫോടനത്തെ തുടര്‍ന്ന് ലെബനന് ഐക്യദാര്‍ഢ്യവും പിന്തുണയുമായി ഒമാന്‍.
ചൊവ്വാഴ്ച വൈകുന്നേരം ബെയ്റൂത്ത് തുറമുഖത്ത് ഉണ്ടായ നിര്‍ഭാഗ്യകരമായ സ്ഫോടനങ്ങളില്‍ ഒമാന്‍ ഖേദിക്കുന്നു.ലെബനന്‍ രാഷ്ട്രത്തോടും ജനതയോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും പിന്തുണ നല്‍കുകയും ചെയ്യുന്നു. സ്‌ഫോടനത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങളോട് ആത്മാര്‍ത്ഥമായ അനുശോചനവും അനുഭാവവും അറിയിക്കുകയും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ആഗ്രഹിക്കുന്നെന്നും ഒമാന്‍ ടെലിവിഷനിലൂടെ ഒമാന്‍ ഭരണകൂടം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
അമോണിയം നൈട്രേറ്റ് എന്ന രാസവളം എങ്ങനെയാണ് ലെബനനെ പിടിച്ചുകുലുക്കിയ സ്‌ഫോടനത്തിന് കാരണമായത്?
ലെബനൻ സ്ഫോടനം: ഇന്ത്യക്കാരോട് ശാന്തരായിരിക്കണമെന്ന് എംബസി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam