Asianet News MalayalamAsianet News Malayalam

ലെബനൻ സ്ഫോടനം: ഇന്ത്യക്കാരോട് ശാന്തരായിരിക്കണമെന്ന് എംബസി

ലെബനൻ ബെയ്റൂട്ടിൽ ഉണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി ലെബനനിലെ ഇന്ത്യൻ എംബസി

Lebanon blast Embassy urges Indians to remain calm
Author
Lebanon, First Published Aug 4, 2020, 11:34 PM IST

ബെയ്റൂട്ട്: ലെബനൻ ബെയ്റൂട്ടിൽ ഉണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി ലെബനനിലെ ഇന്ത്യൻ എംബസി. ഏവരും ശാന്തയരായിരിക്കണം. ഏതെങ്കിലും ഇന്ത്യക്കാർക്ക് എന്തെങ്കിലും സംഭവിച്ചോ എന്ന് വ്യക്തമല്ല.  സഹായം ആവശ്യമുള്ളവർക്ക് സഹായം നൽകുമെന്നാണ് ഇന്ത്യൻ എംബസി വ്യക്തമാക്കിയിരിക്കുന്നത്. 

അടിയന്തര സഹായത്തിന് +96176860128 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും എംബസി അറിയിച്ചിട്ടുണ്ട്. നേരത്തെയുള്ള കണക്കുകൾ പ്രകാരം പതിനായിരത്തോളം ഇന്ത്യക്കാരാണ് ലെബനിനിലുള്ളത്.  നേരത്തെ പതിനയ്യായിരത്തോളം ഇന്ത്യക്കാർ അവിടെ ഉണ്ടായിരുന്നു. പിൽക്കാലത്തെ ആഭ്യന്തര കലഹങ്ങളുടെ പേരിൽ ഇന്ത്യക്കാർ ഒഴിഞ്ഞുപോവുകയും ബാക്കിയുള്ളവരെ ഒഴിപ്പിക്കുകയുമയിരുന്നു.

അതിഭീകരമായ രണ്ട് സ്ഫോടനമാണ് നടന്നിരിക്കുന്നതെന്നാണ് പുറത്തുവരുന്ന ദൃശ്യങ്ങളിൽ നിന്നെല്ലാം വ്യക്തമാകുന്നത്. പ്രാദേശിക സമയം ഉച്ചയോടെ രണ്ട് വലിയ സ്ഫോടനങ്ങളാണ് നടന്നതെന്നാണ് വിവരം. പത്തോളം പേർ മരിച്ചതായാണ് പ്രാഥമിക വിവരം. നിരവധി പേര്‍ പരിക്കേറ്റ് കിടക്കുന്നതായും റിപ്പോർട്ടകളുണ്ട്.

നിരവധി കെട്ടിടങ്ങളും തകര്‍ന്നു. നഗരത്തിലെ തുറമുഖത്തിന് സമീപത്താണ് സ്ഫോടനം. 2005 ല്‍ കൊല്ലപ്പെട്ട മുന്‍ പ്രധാനമന്ത്രി റഫീഖ് ഹരീരിയുടെ വധത്തില്‍ വിചാരണ പൂര്‍ത്തിയായി വിധി വരാനിരിക്കെയാണ് സ്ഫോടനം. കാര്‍ ബോംബ് സ്ഫോടനത്തിലായിരുന്നു ഹരീരി കൊല്ലപ്പെട്ടത്.
 

Follow Us:
Download App:
  • android
  • ios