ഒമാനിൽ കൊവിഡ് ബാധിച്ച് ഒരു സ്വദേശി കൂടി മരിച്ചു

Published : May 16, 2020, 09:18 PM ISTUpdated : May 16, 2020, 11:04 PM IST
ഒമാനിൽ കൊവിഡ് ബാധിച്ച് ഒരു സ്വദേശി കൂടി മരിച്ചു

Synopsis

എട്ട് ഒമാൻ സ്വദേശികളും രണ്ടു  മലയാളികള്‍ ഉൾപ്പെടെ 13   വിദേശികളുമാണ് ഇതുവരെ കൊവിഡ് ബാധിച്ച് ഒമാനിൽ മരണപ്പെട്ടത്.  

മസ്‍കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് ഇന്ന് ഒരാള്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 80 വയസുള്ള സ്വദേശിയാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 21 ആയി. എട്ട് ഒമാൻ സ്വദേശികളും രണ്ടു  മലയാളികള്‍ ഉൾപ്പെടെ 13   വിദേശികളുമാണ് ഇതുവരെ കൊവിഡ് ബാധിച്ച് ഒമാനിൽ മരണപ്പെട്ടത്.

അതേസമയം ഒമാനില്‍ കൊവിഡ് ബാധിതരുടെ എണ്ണം 5000 കടന്നു. ഇന്ന് 404 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 67സ്വദേശികളും 337 പേര്‍ വിദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ്  ബാധിച്ചവരുടെ എണ്ണം 5029  ലെത്തിയെന്നും 1436 പേര്‍ സുഖം പ്രാപിച്ചുവെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മദീനക്കടുത്ത് ദാരുണാപകടം; മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു; അപകടം മക്കയിൽ നിന്ന് മദീനയിലേക്കുള്ള യാത്രക്കിടെ
വിവാഹം കഴിക്കാൻ മെഡിക്കൽ പരിശോധന നിർബന്ധമാക്കി, 2026 ജനുവരി 1 മുതൽ പുതിയ നിയമം പ്രാബല്യത്തിലെന്ന് ഒമാൻ