ഒമാനില്‍ കൊവിഡ് ബാധിച്ച് ഒരു വിദേശി കൂടി മരിച്ചു

By Web TeamFirst Published May 21, 2020, 11:04 AM IST
Highlights

63 വയസുള്ള വിദേശിയാണ് ഏറ്റവുമൊടുവില്‍ മരണപ്പെട്ടതെന്ന് ഒമാൻ ആരോഗ്യ  മന്ത്രാലയം അറിയിച്ചു. പത്ത് ഒമാൻ സ്വദേശികളും രണ്ടു  മലയാളികളുമുൾപ്പെടെ ഇരുപതു വിദേശികളുമാണ് കൊവിഡ് ബാധിച്ച് ഒമാനിൽ  ഇതുവരെ മരണപ്പെട്ടവർ. 

മസ്‍കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 30 ആയി.

63 വയസുള്ള വിദേശിയാണ് ഏറ്റവുമൊടുവില്‍ മരണപ്പെട്ടതെന്ന് ഒമാൻ ആരോഗ്യ  മന്ത്രാലയം അറിയിച്ചു. പത്ത് ഒമാൻ സ്വദേശികളും രണ്ടു  മലയാളികളുമുൾപ്പെടെ ഇരുപതു വിദേശികളുമാണ് കൊവിഡ് ബാധിച്ച് ഒമാനിൽ  ഇതുവരെ മരണപ്പെട്ടവർ. ഇന്നലെ രണ്ട് പേരാണ് മരിച്ചത്. ഇന്നലെ മാത്രം 372 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 152 സ്വദേശികളും 220 പേര്‍ വിദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 6043ലെത്തിയെന്നും 1661 പേര്‍ സുഖം പ്രാപിച്ചുവെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

click me!