
റിയാദ്: ശനിയാഴ്ച മുതല്‍ ഈ മാസം 27 വരെ അഞ്ച് ദിവസത്തേക്ക് ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ കര്‍ഫ്യൂ സമയത്ത് സൂപ്പര്‍മാര്‍ക്കറ്റുകളും ബഖാലകളും 24 മണിക്കൂറും തുറക്കാമെന്ന് നഗര-ഗ്രാമ മന്ത്രാലയം അറിയിച്ചു. എന്നാല്‍ കൊവിഡ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി നേരത്തെ പ്രഖ്യാപിച്ച എല്ലാ കരുതല്‍ നടപടികളും സ്വീകരിച്ചിരിക്കണം. ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും.
സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ക്കും പെട്രോള്‍ സ്‌റ്റേഷനുകള്‍ക്കും മുഴുവൻസമയ പ്രവര്‍ത്തനാനുമതിയുണ്ട്. കോഴികള്‍, പച്ചക്കറി, കന്നുകാലികള്‍ എന്നിവ വില്‍ക്കുന്ന കടകള്‍, വീടുകള്‍ അറ്റകുറ്റപണികള്‍ നടത്തുന്ന സ്ഥാപനങ്ങള്‍, ഗോഡൗണുകള്‍, ഗ്യാസ് സ്‌റ്റേഷനുകള്‍, പെട്രോള്‍ പമ്പുകളിലെ സർവിസ് കേന്ദ്രങ്ങള്‍ എന്നിവ രാവിലെ ആറു മുതല്‍ ഉച്ചകഴിഞ്ഞ് മുന്നുവരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. റസ്‌റ്റോറന്റുകള്‍ രാവിലെ 10 മുതല്‍ രാത്രി 10 വരെ തുറക്കാവുന്നതാണെന്നും മന്ത്രാലയം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam