ഒമാനില്‍ 200 സ്വദേശി നഴ്സുമാര്‍ക്ക് അവസരം; വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും

By Web TeamFirst Published Feb 17, 2019, 1:35 AM IST
Highlights

ഇരുനൂറോളം സ്വദേശി നഴ്‌സുമാർക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കിക്കൊണ്ട് ഒമാൻ ആരോഗ്യ മന്ത്രാലയം പൊതു വിജ്ഞാപനം പുറത്തിറക്കി

മസ്കത്ത്: ഇരുനൂറോളം സ്വദേശി നഴ്‌സുമാർക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കിക്കൊണ്ട് ഒമാൻ ആരോഗ്യ മന്ത്രാലയം പൊതു വിജ്ഞാപനം പുറത്തിറക്കി. സ്വദേശിവൽക്കരണം ശക്തിപെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് മന്ത്രാലയത്തിന്റെ നീക്കം. നിയമന നടപടികൾ മാർച്ചില്‍ തുടങ്ങും.

ബുറൈമി, കസബ്, സൊഹാർ, ജലാൻ ബൂ അലി, സീബ്, ബൗഷർ, കൗല, എന്നിവടങ്ങളിലെ സർക്കാർ ആശുപത്രകളിലേക്കാണ് പുതിയ നിയമനങ്ങൾ നടപ്പിലാക്കുന്നത്. നിയമനത്തിന് യോഗ്യത ഉള്ള ഒമാൻ സ്വദേശികൾ മാർച്ച് പതിനാലിനകം മന്ത്രാലയത്തിൽ അപേക്ഷകൾ സമർപ്പിക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു.

യോഗ്യരായ സ്വദേശികളുടെ നിയമന നടപടികൾ പൂർത്തിയാകുന്നതോടു കൂടി വിദേശികളായ ഇരുനൂറോളം നഴ്‌സുമാർക്ക് തൊഴിൽ നഷ്ടപെടും. ഫർമസിസ്റ്റ് തസ്തികയും പൂർണമായി സ്വദേശിവത്കരിക്കുവാനുള്ള നീക്കങ്ങൾ ഒമാൻ ആരോഗ്യ മന്ത്രാലയം ആറു മാസങ്ങൾക്കു മുൻപേ ആരംഭിച്ചിരുന്നു.

ഇതിന്റെ ഭാഗമായി 154 സ്വദേശി ഫർമസിസ്റ്റുകൾക്കു നിയമനങ്ങൾ നൽകി കഴിഞ്ഞതായി മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയത്തിലെ ഓരോ തസ്തികയിലേക്കും സ്വദശികൾക്കു നിയമനം ലഭിക്കുന്നതിന് ആനുപാതികമായിട്ടാണ് വിദേശികൾക്ക് പിരിച്ചു വീടിൽ നോട്ടീസ് മന്ത്രാലയം നൽകി വരുന്നത്. 

click me!